ആക്രമിക്കാൻ വന്ന നായയിൽ നിന്ന് സ്വന്തം ജീവൻ പണയം വച്ച് അനുജത്തിയെ രക്ഷിച്ച മിടുക്കൻ

ആക്രമിക്കാൻ വന്നാൽ നായയിൽ നിന്ന് സ്വന്തം ജീവൻ പണയം വെച്ച് കുഞ്ഞനുജത്തിയെ രക്ഷിച്ച ഈ കൊച്ചു മിടുക്കൻ ആണ് ഇപ്പോൾ താരം. ഇപ്പോൾ ലോകം മുഴുവനുമുള്ള ആളുകളുടെ പ്രശംസ ഏറ്റുവാങ്ങുകയാണ് അമേരിക്കയിലെ ഒരു ആറു വയസ്സുകാരൻ. ആക്രമിക്കാൻ വന്ന നായയിൽ നിന്നും സ്വന്തം ജീവൻ പണയം വെച്ച് കുഞ്ഞനുജത്തിയെ രക്ഷിച്ചതാണ് ഈ കൊച്ചു മിടുക്കനെ താരമാകുന്നത്. ആക്രമണത്തിൽ ഇവനു സാരമായി തന്നെ പരിക്കേറ്റു. എന്നാൽ അനുജത്തിക്ക് ഒരു പോറൽപോലും ഏറ്റില്ല. കുഞ്ഞനുജത്തിയുടെ അടുത്തേക്ക് നായ പാഞ്ഞടുക്കുന്നതു കണ്ട് അനുജത്തിയെ തള്ളിമാറ്റി മുൻപിലേക്ക് കയറിനിന്നു.

അതോടെ നായ ഇവൻറെ മുഖത്തും ശരീരത്തിലും കടിച്ച് സാരമായ മുറിവുകൾ ഏൽപ്പിച്ചു. ആക്രമണത്തെത്തുടർന്ന് 90 സ്റ്റിച്ചുകൾ ആണ് ഇവൻറെ മുഖത്ത് മാത്രം ഉള്ളത്. ഇത്രയും പരിക്ക് പറ്റിയിട്ടും പിന്തിരിയാതെ അനുജത്തിയുടെ കൈയും പിടിച്ച് അവളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനായിരുന്നു അവൻറെ ശ്രമം. ബന്ധുവായ ഒരാളുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സംഭവം ആളുകൾ അറിഞ്ഞത്. എന്തിനാണ് ഇങ്ങനെ ഒരു സാഹസത്തിനു മുതിർന്നത് എന്ന് ചോദിച്ചപ്പോൾ നായ ആരെയെങ്കിലും കൊല്ലും എങ്കിൽ അത് എന്നെ ആകട്ടെ എന്ന് കരുതി ആയിരുന്നു ചെയ്തത് എന്നാണ് പറയുന്നത്.

Like your Page to get you news like this. Share this post so that others can see and get this information. Please enter your comments in the comment box below. Like news like News Health and Kai Page.

Leave a Comment

Your email address will not be published. Required fields are marked *