ഒരു പാവം പയ്യൻ എല്ലിയുടെ ജീവിതം കണ്ണ് നിറയ്ക്കും മനുഷ്യരുടെ അഹങ്കാരത്തിന്റെ ഫലം അനുഭവിക്കുന്ന

കാട്ടിൽ വസിക്കുന്ന അനേകം ആളുകളുണ്ട്. ജീവിക്കാൻവേണ്ടി കാടുകയറുന്നവരും ഉണ്ട്. എന്നാൽ പരിഹാസങ്ങൾ കേട്ട് മടുത്തു കാട് കയറുന്ന ഒരു മനുഷ്യനുണ്ടിവിടെ….കുരങ്ങൻ എന്നുമാത്രം വിളിച്ചു നാട്ടുകാർ ആട്ടിയോടിക്കുന്ന ഒരു പാവം ചെറുപ്പക്കാരനായ ഒരു മൂത്ത അഞ്ചു മക്കളെയും നഷ്ടമായപ്പോൾ അമ്മയുടെ പ്രാർത്ഥന കൊണ്ട് ദൈവം ആറാമത് നൽകിയ മകനായിരുന്നു ഈ പയ്യൻ. ഒരു സാധാരണ മനുഷ്യൻറെ രൂപം ആയിരുന്നില്ല അയാൾക്ക്… ജനിച്ചപ്പോൾ ഒരു ചെറിയ ബോളിൻറെ മുഴപ്പ് മാത്രമേ അവൻറെ തലയ്ക്ക് ഉണ്ടായിരുന്നുള്ളൂ. പെരുമാറ്റവും വ്യത്യസ്തമായിരുന്നു. പെരുമാറ്റം കൊണ്ടും രൂപം കൊണ്ടും ഏറ്റവുമധികം വിഷമിച്ചത് ഇവൻറെ അമ്മയായിരുന്നു.

നാട്ടുകാർ ആവട്ടെ ഇവനെ കാണുമ്പോൾ തന്നെ എറിഞ്ഞ് ഓടിക്കാനും പരിഹസിക്കാനും തുടങ്ങും. അങ്ങനെ ജീവൻ നിലനിർത്താനും പരിഹാസങ്ങൾ ഒഴിവാക്കാനും അവൻ കാടുകയറി തുടങ്ങി. മനുഷ്യരിൽനിന്ന് ഉള്ള അവഗണന അവനെ മൃഗങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചു. ഭക്ഷണമായി വാഴപ്പഴങ്ങളും കാട്ടിലെ പഴങ്ങളും പുല്ലുകളും ഒക്കെ അവൻ ആഹാരമാക്കി. പിന്നീട് അവൻറെ അമ്മ നൽകുന്ന ഭക്ഷണങ്ങൾ അവനു ഇഷ്ടം അല്ലാതെ ആയി തുടങ്ങി. പൂർണ്ണമായും കാടുകളിലേക്ക് തന്നെ അവൻറെ ജീവിതം മാറി. സ്വയ രക്ഷനേടാനും പരിഹാസങ്ങൾ ഒഴിവാക്കാനും കാടുകയറുന്ന ഇവൻ മണിക്കൂറുകൾ കാടിൻറെ ഉള്ളിലേക്ക് നടക്കും. കാട്ടിലെ വന്യമൃഗങ്ങൾ പോലും മനുഷ്യരെക്കാൾ ഭേദമാണെന്ന് അവനു തോന്നിയിട്ടുണ്ടാകും.

Like your Page to get you news like this. Share this post so that others can see and get this information. Please enter your comments in the comment box below. Like news like News Health and Kai Page.

Leave a Comment

Your email address will not be published. Required fields are marked *