ഈ അപായ ലക്ഷണങ്ങൾ സൂക്ഷിക്കുക വയറ്റിലെ അൾസർ കാൻസർ ആയി മാറുമോ

അൾസർ അഥവാ കുടലിലെ വ്രണങ്ങൾ അഥവാ കുടലിലെ പുണ്ണ് ഒരു സർവ്വ സാധാരണമായി കണ്ടു വരുന്ന ഒരു അസുഖമാണ്. അൾസർ എന്നത് നമ്മൾ സാധാരണയായി ഉദ്ദേശിക്കുന്നത് പെപ്റ്റിക് അൾസർ ആണ് നമ്മുടെ ആമാശയം ചെറുകുടലിലെ തുടക്കത്തിലുള്ള ഈ സ്ഥലങ്ങളിൽ അൾസർ വരുമ്പോഴാണ് നമ്മൾ പെപ്റ്റിക് അൾസർ എന്നു പറയുന്നത്. ദഹനവ്യവസ്ഥയിലെ എവിടെവേണമെങ്കിലും അൾസർ വരാവുന്നതാണ്. പക്ഷേ ഏറ്റവും കൂടുതലായി സാധാരണയായി കണ്ടുവരുന്ന ഈ രണ്ടു ഭാഗങ്ങളിലാണ്. സാധാരണ അൾസർ അതിന്റെ ലക്ഷണങ്ങളുമായി നമ്മുടെ അടുത്തുവരുന്ന രോഗികൾ അവരുടെ ബന്ധുക്കളും സാധാരണയായി നമ്മളോട് ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. ഇത് അൾസർ തന്നെയാണോ അതോ അൾസർ ന്റെ ലക്ഷണങ്ങൾ ആണോ വേറെ എന്തെങ്കിലും അസുഖം ആണോ അല്ലെങ്കിൽ കാൻസർ ആകാനുള്ള സാധ്യതയുണ്ടോ ഇത് എങ്ങനെയാണ് തിരിച്ചറിയുക.

ഇത് സാധാരണയായി കേൾക്കുന്ന സംശയങ്ങളാണ് ഇത്തരത്തിലുള്ള സംശയങ്ങളും അതിനെപ്പറ്റി കുറച്ച് കാര്യങ്ങളും ആണ് ഞാനിന്ന് നിങ്ങളോട് സംസാരിക്കാൻ ആയി പോകുന്നത് നേരത്തെ സൂചിപ്പിച്ചതുപോലെ നമ്മുടെ ജീവിതശൈലിയുടെ ഭാഗമായി തിരക്കുപിടിച്ച ജീവിതത്തിന്റെ ഭാഗമായി ഭക്ഷണ രീതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇല്ലെങ്കിൽ ഭക്ഷണം കഴിക്കാതിരിക്കുക ഫാസ്റ്റ് ഫുഡ് കഴിക്കുക അമിതമായി സ്പൈസി ഫുഡ് കഴിക്കുക ജീവിത രീതിയിലുള്ള ഇത്തരത്തിലുള്ള കാര്യങ്ങൾ മൂലം അൾസർ വളരെ അൾസർ കോമൺ ആയി കണ്ടു വരികയാണ്, എന്താണ് അൾസർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.