ഇന്ന് ഇവിടെ പറയാൻ ആയി പോകുന്നത് മലാശയ ക്യാൻസറിനെ കുറിച്ചാണ് പണ്ടുകാലങ്ങളിൽ ഒരു 60 വയസ്സ് കഴിഞ്ഞ ആളുകളിൽ മാത്രം കണ്ടിരുന്ന ഈ കാൻസർ ഇപ്പോൾ ചെറുപ്പക്കാരിൽ പോലും ഒരു കോമൺ ആയി കാണാൻ കഴിയുന്ന ഒന്നാണ് 30 വയസ്സു മുതൽ 50 വയസ്സ് ഉള്ള ആളുകൾക്കിടയിൽ 30 ശതമാനത്തിനും വർദ്ധനവാണ് ഈയടുത്തകാലത്തായി കണ്ടുവരുന്നത്. പ്രധാനമായും ഇതിന്റെ കാരണങ്ങളെ കുറിച്ച് സംസാരിക്കാം പ്രധാന കാരണമായി പറയുന്നത് ഭക്ഷണരീതി നമ്മൾ കൂടുതലായി മാംസം കഴിക്കുന്നു റെഡ്മീറ്റ് എന്നിവ കൂടുതലായി കഴിക്കുന്നു ഷുഗർ കൂടുതലായി കഴിക്കുന്ന ഉപ്പ് കൂടുതൽ ആയിട്ടുള്ള ആഹാരങ്ങൾ കഴിക്കുന്നു. പുകവലി മദ്യപാനം ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലാം വളരെയധികം വർധിച്ചുവരുന്നതായി കാണുന്നു അമിതവണ്ണം ഇതെല്ലാം റിസ്ക് ഫാറ്റർസ് ആയി പറയപ്പെടുന്നുണ്ട്.
10 മുതൽ 15 ശതമാനം ആളുകളിൽ ഈ കാരണങ്ങൾ ഒന്നുമില്ലാതെ തന്നെ ജനിതകമായ കാരണങ്ങളാൽ പാരമ്പര്യമായി ഈ അസുഖം കാണാറുണ്ട്. നമുക്ക് ഈ അസുഖത്തിന് രോഗലക്ഷണങ്ങൾ എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം കാര്യം തന്നെ പറയാനുള്ളത് ആദ്യത്തെ സ്റ്റേജിൽ ഈ അസുഖത്തിന് ഒരു രോഗലക്ഷണവും കാണാനായി സാധിക്കില്ല. അസുഖം ഒരു പരിധിയിൽ കൂടി വളർന്നു കഴിഞ്ഞാൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് വെച്ചാൽ മലം വഴി രക്തം പോവുക പോയി കഴിഞ്ഞാലും വീണ്ടും പോകാനായി തോന്നുക. വിശപ്പ് ഇല്ലായ്മ തളർച്ച ക്ഷീണം വിളർച്ച ഇതെല്ലാമാണ് രോഗലക്ഷണങ്ങൾ ആയി കാണുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.