ശരീരം വളരെ മുൻകൂട്ടി കാണിച്ചു തരുന്ന ഈ ആറു ലക്ഷണങ്ങൾ ബ്രസ്റ്റ് കാൻസർ

എന്താണ് ക്യാൻസർ കോശങ്ങളുടെ അമിതം ആയിട്ടുള്ള വിഘടന യാണ് ക്യാൻസർ എന്നു വിളിക്കുന്നത്. എന്തൊക്കെയാണ് കാൻസറിന് കാരണമാകുന്നത് 90 മുതൽ 95 ശതമാനം കാൻസറിനു കാരണം ജനിതകത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് അഥവാ gene mutation ആണ് അഞ്ച് ശതമാനം മാത്രമാണ് പാരമ്പര്യ കാൻസറിന് കാരണമാകുന്നത് ബാക്കിയെല്ലാം ജീവിത ശൈലി കൊണ്ടും അന്തരീക്ഷമലിനീകരണം കൊണ്ടും ഉണ്ടാകുന്നതാണ് ഇതിൽ ഏറ്റവും വില്ലനായി നിൽക്കുന്നത് പുകവലിയുടെയും മദ്യപാനത്തിനും ഉപയോഗമാണ് അതുകൊണ്ട് ഇന്നത്തെ സാഹചര്യത്തിൽ ഏതൊരു മനുഷ്യനും കാൻസറുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് അതുകൊണ്ട് തന്നെ കാൻസർ ക്യാൻസറിനെ ലക്ഷണങ്ങൾ എന്തൊക്കെയാണ് അത് എങ്ങനെയാണ് തുടക്കത്തിൽ കണ്ടുപിടിക്കുന്നത് അതിന്റെ ചികിത്സ രീതികൾ എന്തൊക്കെയാണ് എന്ന് മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്.

   

ഞാൻ ഇന്ന് വളരെ സർവസാധാരണമായി കാണുന്ന ബ്രെസ്റ്റ് ക്യാൻസറിനെ കുറിച്ചാണ് സംസാരിക്കുന്നത് സ്ത്രീകളിൽ കാണുന്ന മറ്റ് ക്യാൻസർ എന്ന് പറയുന്നത് ഗർഭാശയ ക്യാൻസർ അണ്ഡാശയ ക്യാൻസർ വജൈനൽ ക്യാൻസർ ഏറ്റവും കൂടുതലായി കാണുന്നത് ബ്രസ്റ്റ് കാൻസർ ആണ് എട്ടിൽ ഒരു സ്ത്രീക്ക് ബ്രസ്റ്റ് ക്യാൻസർ വരാനുള്ള സാധ്യത ഉണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് .50 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ്, 80 ശതമാനവും ബ്രെസ്റ്റ് ക്യാൻസർ കാണുന്നത്. 30 മുതൽ 50 ശതമാനം സ്ത്രീകളും ബ്രെസ്റ്റ് ക്യാൻസറിനെ ചികിത്സക്കെത്തുന്ന മൂന്നും നാലും സ്റ്റേജുകളിൽ ആണ്. അതുകൊണ്ട് പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ത്യയിൽ ബ്രെസ്റ്റ് ക്യാൻസർ കൊണ്ട് ഉണ്ടാകുന്ന മരണം വളരെയധികം കൂടുതലാണ്, വളരെ നേരത്തെ തന്നെ ഒന്നാമത്തെ രണ്ടാമത്തെ സ്റ്റേജിൽ കണ്ടെത്തുകയാണെങ്കിൽ ബ്രെസ്റ്റ് ആൻസർ പൂർണമായി മാറ്റാൻ കഴിയുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.