ഈ ചെടി വെറുമൊരു കാട്ടുചെടി അല്ല ഇതിൻറെ ഗുണങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം

കേരളത്തിലുടനീളം കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് മുയൽച്ചെവിയൻ. ഇതിൻറെ പൂവ് നീല കളർ ഉള്ളതാണ്. പൂവാംകുറുന്നിലയുടെ പൂവിനോട് സാദൃശ്യമുള്ളതാണ് ഇതിൻറെ പൂവ്. ഇതിൻറെ ഇലകൾക്ക് മുയലിനെ ചെവിയോട് സാദൃശ്യം ഉണ്ട്. അതുകൊണ്ടായിരിക്കാം ഇതിനെ മുയൽചെവിയൻ എന്നുള്ള പേര് വന്നിട്ടുള്ളത്. അസഹ്യമായ തലവേദന ക്കുള്ള നല്ലൊരു ഔഷധമാണ് മുയൽചെവിയൻ.

ഇന്നത്തെ വീഡിയോയിൽ മുയൽചെവിനെ കുറിച്ചാണ് പറഞ്ഞു തരുന്നത്. ഇതിനെ അനവധി ഔഷധ ഗുണങ്ങൾ ഉണ്ട്. ഈ ചെടിയുടെ എല്ലാ ഭാഗത്തും ഇടവിട്ട് ഇടവിട്ട് ഇലകൾ കാണാം. ഇലയിലും തണ്ടിലും വെളുത്ത രോമങ്ങൾ ഉണ്ട്. ഈ ചെടിയുടെ ഫലം ഉണങ്ങിക്കഴിഞ്ഞാൽ അപ്പുപ്പൻതാടിയുടെ ചെറിയ ഒരു പതിപ്പ് പോലെ കാണപ്പെടുന്നതാണ്. കാരണം ഇതിൻറെ ഉണങ്ങിയ ഫലം കൈയിലെടുത്ത് ഒന്നു ഊതുകയാണെങ്കിൽ ചെറിയ ചെറിയ അപ്പൂപ്പൻതാടികൾ പറന്നുയരുന്ന ദൃശ്യം നമുക്ക് കാണാം.

ദശപുഷ്പങ്ങളിൽ ഒന്നാണ് മുയൽചെവിയൻ. ഈ ഔഷധ സസ്യത്തിൻറെ നിരവധി ഗുണങ്ങളെ പറ്റിയാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. അവ എന്തൊക്കെയാണെന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Leave A Reply

Your email address will not be published.