എത്രകാലമായി ഈ സംശയം ചോദിക്കുന്നു ഇപ്പോഴെങ്കിലും ഉത്തരം കിട്ടിയല്ലോ

എപ്പോഴും രോഗികളുടെ കൂടെ വരുന്ന മക്കൾ ചോദിക്കാറുണ്ട് അച്ഛന് ഹാർട്ടറ്റാക്ക് ഉണ്ടായി ഞങ്ങൾക്കും ഇതു വരാനുള്ള സാധ്യത എങ്ങനെയാണ് സാർ എന്ന് ഇനി ഒരു ചോദ്യം വരാറുള്ളത് എന്റെ സഹോദരങ്ങൾക്കും സഹോദരിക്കു ഡയബറ്റിസ് ഉണ്ട് എനിക്ക് വരാൻ സാധ്യതയുണ്ടോ മൂന്നാമത്തെ സാധാരണ ചോദിക്കുന്ന ഒരു ചോദ്യം അച്ഛനും അമ്മയ്ക്കും ബ്ലഡ് പ്രഷർ ആണ് അപ്പോൾ ഞങ്ങൾക്കും ഇതു വരുമോ? ഇങ്ങനത്തെ ചോദ്യങ്ങൾ വളരെ സാധാരണയാണ് പലപ്രാവശ്യവും ഇങ്ങനത്തെ ചോദ്യങ്ങൾക്ക് ഞങ്ങൾ ഉത്തരം പറയേണ്ടിവരും. ചോദിച്ചാൽ ഇതിനെ യെസ് എന്നും നോ എന്നും രണ്ടും പറയാൻ സാധിക്കില്ല . കാരണം ചിലർക്ക് ഉണ്ടാകാം ചിലർക്ക് ഉണ്ടാകില്ല. ഇതിൽ നമ്മൾ 4 അസുഖങ്ങൾ പറ്റി ഇംപോർട്ടൻസ് ആയിട്ട് സംസാരിക്കാം. ഏറ്റവും പ്രധാനമായത് ഹാർട്ടറ്റാക്ക് തന്നെ.

ഹാർട്ട് അറ്റാക്ക് കുടുംബങ്ങളിൽ ഉണ്ടാവുന്നതാണ്. അച്ഛന് 55 വയസ്സിനു മുമ്പ് ഹാർട്ട് അറ്റാക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ അമ്മയ്ക്ക് 65 വയസ്സിനു മുമ്പ് ഹാർട്ടറ്റാക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ, മക്കൾക്ക് ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഹാർട്ട് അറ്റാക്ക് വരണമെന്നും നിർബന്ധമില്ല. 5 മക്കൾ ഉണ്ടെങ്കിൽ എല്ലാവർക്കും ഹാർട്ടറ്റാക്ക് വരണമെന്നില്ല. ഒന്നു രണ്ട് ആളുകൾക്ക് വരാം ചിലപ്പോൾ ആർക്കും വന്നില്ല എന്നും ഉണ്ടാവാം. അത് നമുക്ക് തീർച്ചയായിട്ടും പറയാൻ സാധിക്കില്ല. ഇതു കുറേ ജനറ്റിക് ചേഞ്ച് കൊണ്ടാണ്, രണ്ടാമത്തെ അസുഖം ഹൈ ബ്ലഡ് പ്രഷർ ആണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.