ഇത് ഇങ്ങനെ ചെയ്താൽ വെരിക്കോസ് വെയിൻ എന്ന പ്രശ്നം ഇനി ജീവിതത്തിൽ വരില്ല

ഞാൻ ഇവിടെ പറയാൻ പോകുന്നത് വെരിക്കോസ് വെയിൻ പറ്റിയും, ചികിത്സാരീതികളെ കുറിച്ചുമാണ്. അത്യാധുനികമായ ചികിത്സാരീതികളെ കുറിച്ചാണ്. നമുക്കറിയാം കൂടുതൽ ആളുകൾ ബുദ്ധിമുട്ടുന്ന ഒരു രോഗമാണ്, വെരിക്കോസ് വെയിൻ, അഥവാ കാലിലെ ഞരമ്പുകൾക്കു തടിക്കുന്ന രോഗം.സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന ഈ രോഗം. ഞരമ്പുകളിൽ രക്തം തിരിച്ചു പോകുന്നതിന്, വാൽവിന്, ഡാമേജ് കാരണം പറ്റുന്ന ഒരു രോഗമാണ്, ഒരുപാട് കാരണങ്ങൾ രോഗം വരുന്നതിനു ഉണ്ട്. പൊണ്ണത്തടി, അതുപോലെ ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്ന ആളുകൾ, അമിതമായുള്ള വെയിറ്റ് ലിഫ്റ്റിംഗ്, ഗർഭധാരണം അതുപോലെ പാരമ്പര്യമായി വരാം. ഇതുപോലെയുള്ള ഒരുപാട് കാരണങ്ങൾ കൊണ്ട്, റിസ്ക് ഫാക്ടർ ആയി വരാം. വെരിക്കോസ് വെയിൻ വന്നുകഴിഞ്ഞാൽ,

എന്തെല്ലാം പ്രശ്നങ്ങളാണ് രോഗിക്ക് ഉണ്ടാകുന്നത് എന്ന് നോക്കാം. ചിലർക്ക് കാലിലെ ഞരമ്പുകൾ പൊങ്ങി നിൽക്കുന്നത് മാത്രമായിരിക്കും പ്രശ്നം. ചിലർക്കാവട്ടെ അസഹനീയമായ വേദന ആയിരിക്കും, വൈകുന്നേരമാകുമ്പോഴേക്കും കാലിൽ ഉള്ള കഴപ്പ് അല്ലെങ്കിൽ വേദന കൂടി കൂടി വരിക. മറ്റു ചിലർക്ക് കാലിനടിയിലെ തൊലി കറുപ്പ് നിറം ആയി കൊണ്ടുവരും. ചൊറിച്ചിൽ വരും, ചൊറിച്ചിൽ കൂടിക്കൂടി അത് പൊട്ടി വ്രണമായി വരും. അൾസറായി പിന്നെ അത് ഉണങ്ങാത്ത വരും. ചിലർക്കേ കാലിലെ ഞരമ്പ് പൊട്ടി, അമിതമായ രക്തസ്രാവം, അതും രോഗി അറിയാതെ തന്നെ കാലിലൂടെ രക്തം പോകും. ചിലർക്ക് രക്തസ്രാവം വന്നുകഴിഞ്ഞാൽ, അമിതമായുണ്ടാകുന്ന ടെൻഷനും, ഇതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും വേറെയുണ്ട്. ഇതിനെ പറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.