ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത് വളരെ പ്രസക്തമായ വിഷയമാണ്. പ്രമേഹരോഗത്തിന് ഡയഗ്നോസിസ് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന്? ആ പ്രമേഹം രോഗം നല്ല രീതിയിൽ നിയന്ത്രിച്ചു മുന്നോട്ടു കൊണ്ടു പോകുന്നുണ്ടോ? നമ്മൾ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? എന്നോട് അതിനെക്കുറിച്ചാണ് നമ്മളിങ്ങനെ ഡിസ്കസ് ചെയ്യുന്നത്. നിങ്ങൾക്കെല്ലാവർക്കും അറിയാം പ്രമേഹം ഒരു വലിയ ടോപിക്ക് ആണ്, അതിനെ സങ്കീർണതകൾ ഇഷ്ടം പോലെയുണ്ട്, ഇതെല്ലാം തന്നെ ഈ വീഡിയോയിലൂടെ തന്നെ പറഞ്ഞു തീർക്കാൻ ആയി സാധിക്കില്ല. അതുകൊണ്ട് ഇനിയും വരുന്ന വീഡിയോസ് നിങ്ങൾ കാണുക. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത് പണി നോക്കി പ്രമേഹം ഉണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം? ഇനി പ്രമേഹരോഗി ആണെങ്കിൽ, അതിന്റെ നിയന്ത്രണം നല്ല രീതിയിൽ ആണോ എന്ന് തിരിച്ചറിയാൻ സാധിക്കും.
രക്തത്തിൽ പഞ്ചസാരയുടെ അളവ് ആണ്, പ്രമേഹം ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാനുള്ള ഉപാധി. ഇതിൽ നമ്മൾ Fasting ഷുഗർ നോക്കും. കഴിച്ചു കഴിഞ്ഞ് രണ്ടു മണിക്കൂർ ശേഷം ഉള്ള ബ്ലഡ് ഷുഗർ നോക്കും. പക്ഷേ രോഗികൾ ഈ രീതിയിലുള്ള കാര്യങ്ങൾ മാത്രം നോക്കി വർഷങ്ങളോളം മുന്നോട്ടുകൊണ്ടുപോകുന്ന സാഹചര്യങ്ങൾ കാണാറുണ്ട്. ഇത് തികച്ചും ശരിയല്ല. കാരണം നമുക്ക് എല്ലാവർക്കും അറിയാം. ഒരു ചടങ്ങിൽ എന്ത് നടന്നു എന്ന് അറിയണമെങ്കിൽ, രണ്ടു ഫോട്ടോ കണ്ടിട്ട് കാര്യമില്ല. നമ്മൾ ഒരു വീഡിയോ കാണണം. നമ്മൾ കഴിക്കുന്നതിനുമുമ്പ് എന്തായിരുന്നുവെന്ന്, എനിക്ക് കഴിച്ചു കഴിഞ്ഞ് രണ്ട് മണിക്കൂറിനുശേഷം എന്തായിരുന്നുവെന്നും, നോക്കുന്നത് രണ്ട് ഫോട്ടോ എടുക്കുന്നതിനു പോലെയാണ്. ആ സമയത്ത് എന്ത് നടന്നു എന്ന് മാത്രമേ നമ്മൾ മനസ്സിലാക്കാൻ സാധിക്കുന്നുള്ളൂ. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.