യൂറിക്ക് ആസിഡ് കൂടാൻ എന്താണ് കാരണം? യൂറിക്കാസിഡ് ആയി ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടത് ഉണ്ടോ? യൂറിക്കാസിഡ് കുറയ്ക്കുന്നതിനായി മരുന്ന് കഴിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. യൂറിക്കാസിഡ് കൂടുന്നതുമൂലം ഉണ്ടാകുന്ന ഗൗട്ട്, അറിയപ്പെട്ടിരുന്നത് The disease of king or rich man’s disease. രാജാവിന് അല്ലെങ്കിൽ പണക്കാരന് രോഗം എന്നാണ്. പണക്കാരുടെ എണ്ണം കൂടി വരുന്നത് കൊണ്ടാകും യൂറിക്കാസിഡ് രോഗവും കൂടിവരുന്നത്. വലിയ വരുമാനമില്ലാത്ത മിഡിൽക്ലാസ് ആയ കൂട്ടരിലും യൂറിക്കാസിഡ് ബ്ലഡിൽ കൂടിവരുന്നതായി കാണുന്നു. ഇങ്ങനെ യൂറിക്കാസിഡ് കൂടാൻ എന്താണ് കാരണം? യൂറിക്കാസിഡ് കൂടുതലാണ് എന്ന് കണ്ടാൽ ഉടനെ തന്നെ മരുന്ന് കഴിച്ചു തുടങ്ങണോ ? യൂറിക്കാസിഡ് നായി ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടത് ഉണ്ടോ?
മരുന്നില്ലാതെ യൂറിക്കാസിഡ് കുറയ്ക്കാനായി സാധിക്കുമോ? യൂറിക്കാസിഡ് കൂടിയാൽ എന്ത് ആരോഗ്യപ്രശ്നമാണ് ഉണ്ടാവുക? യൂറിക്കാസിഡ് കുറയുന്നത് ശരീരത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ? യൂറിക്കാസിഡ് കുറയാൻ ആയി ഉപയോഗിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്തൊക്കെ? ഇത്തരം കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടത് യൂറിക്കാസിഡ് കുറയ്ക്കുന്നതിനായി അത്തരം, മരുന്നു കഴിക്കുന്നവരുടെ എണ്ണം കൂടി വരുന്ന ഈ കാലത്ത്, ആവശ്യമാണ്. മനുഷ്യ ശരീരം. ഉണ്ടാക്കിയിരിക്കുന്നത് കോശങ്ങൾ കൊണ്ടാണ്.ഈ കോശങ്ങളിൽ എല്ലാം ഉള്ളിൽ ന്യൂക്ലിയസ് ഉണ്ട്. ന്യൂക്ലിയസ് ജനറ്റിക് മെറ്റീരിയൽ ആണ്. അതായത്, നമ്മുടെ ബോഡി എങ്ങനെ പ്രതികരിക്കണം എന്ന് തീരുമാനിക്കുന്നത് ജനറ്റിക് മെറ്റീരിയൽ ആണ്. ഇതിനെ പറ്റി കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.