നിർബന്ധമായും വീട്ടിലും ഉണ്ടായിരിക്കേണ്ട 12 ഔഷധ സസ്യങ്ങൾ

നമ്മുടെ വീട്ടുമുറ്റത്തെ നിർബന്ധമായും ഉണ്ടാകേണ്ട ഏതാനും ഔഷധ ചെടികളെ കുറിച്ചാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇന്ന് നമ്മുടെ പറമ്പിലും വീടിൻറെ മുറ്റത്തും എല്ലാം ഇത്തരം ഔഷധസസ്യങ്ങളുടെ കുറവ് ധാരാളമായിട്ടുണ്ട്. ഇത്തരം ഔഷധസസ്യങ്ങൾ ഉണ്ടായാൽ നമുക്ക് മറ്റൊരു പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ നമ്മുടെ കുടുംബത്തെ രോഗങ്ങളിൽനിന്നും വിമുക്തമാക്കാൻ സാധിക്കുന്നതാണ്. ഏതെല്ലാം ഔഷധങ്ങളാണ് നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും ഉണ്ടാകേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.

കൃഷ്ണ തുളസിയുടെ മീര പതിവായി പുരട്ടുക യാണെങ്കിൽ മുഖക്കുരുവും കറുത്ത പാടുകളും മാറി കിട്ടുന്നതാണ്. തുളസിയും സമം ചേർത്ത് ചെറുനാരങ്ങയും കൂടി പുരട്ടുന്നത് വഴി മുഖത്തെ കാന്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. തുളസിയുടെ വേര് നന്നായി അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന പെട്ടെന്ന് മാറികിട്ടും. തുളസിയിലയും ജീരകവും ചേർത്ത് കഞ്ഞി വെച്ച് കഴിച്ചാൽ പനി വിട്ടു മാറുന്നതാണ്.

തുളസിയുടെ വേര് അരച്ച് ചെറുചൂടുവെള്ളത്തിൽ കഴിക്കുകയാണെങ്കിൽ കുട്ടികൾക്കുണ്ടാകുന്ന കൃമിശല്യം നിയന്ത്രിക്കാൻ സഹായിക്കും. തുളസിയുടെ ഇല കിടക്കയിൽ വിതറിയാൽ മൂട്ടയും കൊതുകും കുറഞ്ഞു കിട്ടുന്നതാണ്. തലയിണയിൽ തോർത്ത് വിരിച്ച് അതിൽ അതിൽ തുളസി ഇട്ടതിനുശേഷം തലവെച്ച് മുടി വിരിച്ചു കിടക്കുകയാണെങ്കിൽ പേനിൻറെ ശല്യം കുറഞ്ഞു കിട്ടുന്നതാണ്.

ചിലന്തി കടിച്ചാൽ തുളസിയുടെ നീരിൽ മഞ്ഞൾ ചേർത്ത് കുടിക്കുകയാണെങ്കിൽ വിഷാംശം മാറി കിട്ടുന്നതാണ് അതുപോലെ ഇത് പുറമെ പുരട്ടുകയും ചെയ്യാം. ഇനി ഓരോ വീട്ടിലും നിർബന്ധമായും ഉണ്ടായിരിക്കേണ്ട 12 ഔഷധ സസ്യങ്ങളെ കുറിച്ചും അവയുടെ ഗുണങ്ങളെ കുറിച്ചും ആണ് വീഡിയോയിൽ പറഞ്ഞുതരുന്നത്. അത് കൃത്യമായി മനസ്സിലാക്കുന്നതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Leave A Reply

Your email address will not be published.