ടൈപ്പ് 2 വിഭാഗത്തിൽപ്പെട്ട ഏത് പ്രമേഹവും, മരുന്നുകളോ ഇൻസുലിനോ ഇല്ലാതെ, ജീവിതശൈലി ക്രമീകരണത്തിലൂടെ മാറ്റാൻ കഴിയുന്നത് ഉള്ളൂ. പ്രായപൂർത്തിയായവരിൽ കാണുന്ന പ്രമേഹവും, ഗർഭിണികളിലുണ്ടാകുന്ന പ്രമേഹവും, ഈ വിഭാഗത്തിൽ പെട്ടതാണ്. ഇൻസുലിൻ റെസിസ്റ്റൻസ്, അഥവാ ഇൻസുലിൻ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തത് ആണ്. ടൈപ്പ് ടു പ്രമേഹത്തിൽ ഗ്ലൂക്കോസ് കൂടാനുള്ള കാരണം. ഇത്തരം പ്രമേഹ രോഗങ്ങൾക്ക്, ശരീരത്തിൽ ഇൻസുലിൻ കുറവ് ഇല്ല. മറിച്ച് മിക്കവരിലും ഇൻസുലിൻ കൂടുതലാണ്. പിന്നെ എന്തുകൊണ്ടാണ് ടൈപ്പ് 2 പ്രമേഹരോഗികൾ ഇഞ്ചക്ഷൻ എടുക്കുന്നത്. പ്രമേഹത്തിന് കഴിക്കുന്ന ഒട്ടുമിക്ക ഗുളികകളും, പാൻക്രിയാസ് ലൂടെ കൂടുതൽ ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന അതിലൂടെയാണ്, ഗ്ലൂക്കോസിനെ കണ്ട്രോൾ ചെയ്യാൻ ശ്രമിക്കുന്നത്. അതുകൊണ്ട് പാൻക്രിയാസിനെ എന്തെങ്കിലും തകരാർ വരുമോ? ഇൻസുലിൻ എന്ന ഹോർമോൺ അളവ് ക്രമാതീതമായി കൂടുന്നത് നല്ലതാണോ?
ഇൻസുലിൻ കൂടിയാൽ വരുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെ? ചില പുതിയ മരുന്നുകൾ കിഡ്നി കൊണ്ട് മൂത്രത്തിലൂടെ ഗ്ലൂക്കോസ് പുറത്തു കളയാൻ ആണ് ശ്രമിക്കുന്നത്. അത് കിഡ്നിക്കും ശരീരത്തിനോ എന്തെങ്കിലും ദോഷം ഉണ്ടാകുമോ? ഇൻസുലിൻ ഇൻജക്ഷനും മൂന്നും നാലും ഗുളികകളും കഴിച്ചിട്ടു മിക്കവർക്കും എന്തുകൊണ്ടാണ് ഷുഗർ കണ്ട്രോളിൽ ആകാത്തത്? ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക്, വൃക്കരോഗങ്ങൾ കാഴ്ചക്കുറവ്, ക്യാൻസർ, ഉണങ്ങാത്ത വ്രണങ്ങൾ തുടങ്ങി പ്രമേഹരോഗികൾ നേരിടേണ്ടിവരുന്ന ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണ്. ഇതിനെല്ലാം കാരണം ഗ്ലൂക്കോസ് കൂടുന്നത് മാത്രമാണോ? അതോ ഇൻസുലിൻ കൂടുന്നതും ദോഷം ചെയ്യുമോ? ഇത്രയും കാര്യങ്ങൾ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായാൽ മാത്രമേ, പ്രമേഹത്തിൽ നിന്നും അതുമൂലമുണ്ടാകുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും മോചനം നേടാനായി സാധിക്കുകയുള്ളൂ. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക.