ഒട്ടുമിക്ക ആളുകളും ബ്യൂട്ടിപാർലറിൽ പോയി പൈസ മുടക്കി ഫെഷ്യൽ ചെയ്യുന്നവരാണ്. എന്നാൽ നമ്മൾ ബ്യൂട്ടിപാർലറിൽ ചെയ്യുന്ന ഫെഷ്യൽ അതെ ഗുണമുള്ള , ഫെഷ്യൽ രാസവസ്തുക്കൾ ഉപയോഗിക്കാതെ തന്നെ, വീട്ടിൽ ചെയ്യാനായി സാധിക്കുമെങ്കിൽ, എന്നാൽ നമുക്ക് രാസവസ്തുക്കൾ ഉപയോഗിക്കാതെ തന്നെ, ഒരു അടിപൊളി ഫെഷ്യൽ വീട്ടിൽ തന്നെ എങ്ങനെ ചെയ്യാമെന്ന് നോക്കാം. ഫെഷ്യൽ ചെയ്യുന്നതിനു വേണ്ടി നമുക്ക് ആദ്യമായിട്ട്, സ്ക്രബ് ചെയ്യേണ്ടതുണ്ട്. നമുക്ക് ആദ്യം ഒരു സ്ക്രബ്ബ് തയ്യാറാക്കാം. അപ്പോൾ സ്ക്രബ് തയ്യാറാക്കുന്നതിന് ആയി. ആദ്യം കുറച്ച് കാപ്പിപൊടി വേണം. കുറച്ചു കാപ്പിപ്പൊടി ബൗളിലേക്ക് ഇടാം. ഇനി അതിലേക്ക് ഒരു അരമുറി നാരങ്ങ പിഴിഞ്ഞ് ഒഴിക്കണം. ശേഷം നല്ലതുപോലെ മിക്സ് ചെയ്യണം. ഇനി ഇതിലേക്ക് നമ്മൾ കുറച്ച് പഞ്ചസാര ചേർത്ത് കൊടുക്കേണ്ടതുണ്ട്.
നന്നായി പൊടിച്ച പഞ്ചസാര ആണ്. ഇനി രണ്ടു സ്പൂൺ ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഇത് നല്ലപോലെ ഇളക്കണം. ഇനി അവസാനമായി ഇതിലേക്ക് ചേർക്കേണ്ടത് തേനാണ്. ഒരു സ്പൂൺ തേൻ കൂടി ഇതിലേക്ക് ചേർക്കണം. ശേഷം നല്ലതുപോലെ മിക്സ് ചെയ്യണം. അപ്പോൾ നമ്മുടെ സ്ക്രബ്ബ് തയ്യാറായിട്ടുണ്ട്. ഇനി ഉപയോഗിച്ച് എങ്ങനെ സ്ക്രബ് ചെയ്യാം എന്നു നോക്കാം. നമ്മുടെ മുഖത്ത് സ്ക്രബ് നല്ലതുപോലെ തേച്ചു പിടിപ്പിക്കണം. എന്നിട്ട് മസാജ് ചെയ്യണം. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.