സോറിയാസിസ് കാരണങ്ങളും പരിഹാരമാർഗങ്ങളും, ചർമ്മത്തെ ബാധിക്കുന്ന ഒരു ദീർഘകാല രോഗമാണ്, സോറിയാസിസ്. വളരെ വ്യാപകമായി കാണപ്പെടുന്ന ചർമ്മ പ്രശ്നങ്ങളിൽ, ഒന്നാണിത്. തലയിലും മറ്റുഭാഗങ്ങളിലും കട്ടിയുള്ള ശലകം രൂപപ്പെടുന്നതാണ് രോഗത്തിന്റെ മുഖ്യലക്ഷണം. തൊലി യുടെ സ്വാഭാവികമായ സൗന്ദര്യം, സ്മൂത്ത് നഷ്ടപ്പെടുവാൻ ഇത് ഇടയാക്കുന്നു. അഞ്ച് ശതമാനം മുതൽ 10 ശതമാനം വരെ രോഗികളിലും , സോറിയാസിസ് അനുബന്ധമായി സന്ധിവാതവും ഉണ്ടാകാറുണ്ട്. കാരണങ്ങൾ ആഗോള ജനസംഖ്യയുടെ ഒരു ശതമാനത്തിൽ എങ്കിലും ഈ രോഗമുണ്ട്. ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയിൽ ഉണ്ടാകുന്ന തകരാറുകൾ,
ആഹാരങ്ങൾ കഴിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, മനസ്സിലെ സംഘർഷം, ജീവിതശൈലി ഉണ്ടാകുന്ന മാറ്റങ്ങൾ ഇവയൊക്കെ സോറിയാസിസ് ഉണ്ടാകാനുള്ള കാരണങ്ങൾ ആയി കാണാം. പാരമ്പര്യമായി സോറിയാസിസ് മറ്റു ചർമരോഗങ്ങൾ ആസ്മ തുടങ്ങിയവ ഉള്ളവർക്കും സോറിയാസിസ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. സോറിയാസിസ് തിരിച്ചറിയാം. തലയിലും കൈകാൽ മുട്ടുകൾ യുടെ ഭാഗത്തും കട്ടിയുള്ള ശലകങ്ങൾ രൂപപ്പെടുന്നതാണ് , രോഗത്തിന്റെ മുഖ്യലക്ഷണം. തലയിൽ താരൻ രൂപത്തിലാണ് പലരിലും ഈ രോഗം ആരംഭിക്കുക. തൊലിയിൽ നിന്ന് ചാരനിറത്തിലുള്ള പൊടി രൂപത്തിലോ പാളികളായി ഇളകി വരും. തൊലിക്കട്ടി രൂക്ഷമായി ഇരിക്കുക. ചൊറിച്ചിൽ, നിറം മാറ്റം, രൂക്ഷമായ മുടി കൊഴിച്ചിൽ, രക്തം പൊടിയുക തുടങ്ങിയ ലക്ഷണങ്ങളും, സോറിയാസിസ് ബാധിച്ചവരിൽ കാണാറുണ്ട്. ചിലർക്ക് തൊലിയിൽ വെളുത്തുള്ളി കട്ടികൂടിയ പോലെയുള്ള പാടുകൾ കാണാം. ദീർഘമായി കാലമായി വിട്ടുമാറാതെ ഇരിക്കുന്ന കൈയും കാലും വിള്ളലുകൾ സോറിയാസിസിന് സൂചനകൾ ആകാം. ഇതിനെപ്പറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.