June 25, 2022

ഈ കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചാൽ, ഫാറ്റിലിവർ എന്ന രോഗം നിങ്ങളിൽ വരുകയില്ല.

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് എന്താണ് ഫാക്ട് ലിവർ? എന്തുകൊണ്ടാണ് ഫാറ്റിലിവർ ഉണ്ടാക്കുന്നത്? അതുണ്ടായാൽ, എന്തൊക്കെ കാര്യങ്ങളാണ് നിങ്ങൾ ശ്രദ്ധിക്കേണ്ടത്? മറ്റൊരു ആവശ്യത്തിനുവേണ്ടി വയറ് സ്കാൻ ചെയ്യുമ്പോൾ, വേറൊരു ആവശ്യത്തിനുവേണ്ടി രക്തം പരിശോധിക്കുമ്പോൾ ഒക്കെ, പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണ് ഫാറ്റിലിവർ ഉണ്ട്. എന്താണീ ഫാറ്റിലിവർ? പണ്ടുകാലത്ത് കേട്ടുകേൾവിയില്ലാത്ത,എന്നാൽ ഇപ്പോൾ സ്ഥിരമായി കേൾക്കുന്ന ഒരു കാര്യമാണ്. പണ്ട് ഇതുപോലെ സിറോസിസ് രോഗം വന്ന് മരിക്കുക, അല്ലെങ്കിൽ സിറോസിസ് രോഗം ഒരാൾക്ക് വന്നു, അല്ലെങ്കിൽ കരൾസംബന്ധമായ എന്തു രോഗം വന്നാലും, ആദ്യം നമ്മൾ ചോദിക്കുന്ന ചോദ്യം നല്ല വെള്ളടി ആയിരുന്നു അല്ലേ? എന്നുള്ള രീതിയിലാണ് ചോദിക്കുക. മദ്യപാനം , കരൾ രോഗം രണ്ടും ഒന്നായിട്ടാണ് നമ്മൾ കണ്ടുകൊണ്ടിരുന്നത്. പക്ഷേ ഇപ്പോ ഒത്തിരി ആളുകൾ സിറോസിസ്, അല്ലെങ്കിൽ കരൾരോഗം വന്ന്, മരണപ്പെടുന്നത് ഒക്കെ ജീവിതത്തിൽ ഒരിക്കൽപോലും മദ്യപിക്കാത്ത ആളുകളാണ്. അതെന്തുകൊണ്ടാണ് എന്നുള്ള ചോദ്യം വളരെ സാധാരണയായി ഇപ്പോ കേൾക്കുന്നതാണ്.

അപ്പോൾ ഈ ഒരു സാഹചര്യത്തിലാണ് എന്താണ് ഫാറ്റി ലിവർ? എന്താണ് സംഭവിക്കുന്നത്? എന്നൊക്കെ അറിയേണ്ടത്. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, എന്നാണ് ഇതിനെ പറയുക. മദ്യം കഴിക്കാതെ ഒരാൾക്ക് ലിവറിൽ വരുന്ന മാറ്റങ്ങൾ. മദ്യപാനം ഇല്ലാത്ത ആളുകളിൽ ഈ അസുഖം പ്രധാനമായിട്ടും ഉയർന്നു വരാൻ കാരണം, നമ്മുടെ ജീവിതശൈലിയിൽ നേരിട്ട് ബ ബന്ധപ്പെട്ടു നിൽക്കുന്ന ഒരു അസുഖം എന്നനിലയിലാണ്. ഫാറ്റിലിവർ എന്നത് നമ്മുടെ കരൾ ഫാക്ട് ആവുക, അല്ലെങ്കിൽ കരളിൽ കൊഴുപ്പ് അടിയുക എന്നതാണ്.ഇത് നമ്മുടെ ശരീരത്തിലെ കൊഴുപ്ന്റെ യും ഷുഗർന്റെയും, കൊളസ്ട്രോളിനെ യും ആനുപാതികമായി ആണ് ഉണ്ടാവുക എന്ന് നമ്മൾ മനസ്സിലാക്കണം.

അപ്പോൾ ഇത് ലിവറിൽ മാത്രമായി കാണപ്പെടുന്ന രോഗമല്ല. ലിവറന്റെ കൂടെ നമ്മുടെ ശരീരത്തിൽ ബാക്കി ഭാഗങ്ങളിൽ ഒക്കെ കൊഴുപ്പിനെ അളവ് കൂടി വരുമ്പോൾ, അല്ലെങ്കിൽ നമ്മുടെ തടി, വെയിറ്റ് ക്രമാതീതമായി കൂടി വരുമ്പോൾ, നമ്മുടെ ശരീരത്തിലെ പ്രേമേഹത്തിന് അളവ് നിയന്ത്രണമില്ലാതെ വരുമ്പോൾ, നമ്മുടെ കൊളസ്ട്രോൾ കൂടിക്കൂടി വരുമ്പോൾ നമ്മുടെ കരളിൽ ഉണ്ടാകുന്ന മാറ്റം ആണ് ഈ ഫാറ്റി ലിവർ എന്ന് പറയുന്നത്. തുടർന്ന് ഇതിനെക്കുറിച്ച് അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/m9sBSu7wi00