അമിതമായ ക്ഷീണവും ഉത്സാഹ ക്കുറവ് ഒന്നും ഇനിഉണ്ടാവില്ല…ഈകാര്യങ്ങൾ ശ്രദ്ധിച്ച് രാത്രിയിൽ ഇങ്ങനെ ചെയ്താൽ മാത്രം മതി…

ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് വളരെ സർവ്വ സാധാരണമായ ഒരു പ്രശ്നമാണ്. അമിതമായ ക്ഷീണം… അതിൻറെ കാരണങ്ങൾ എന്തൊക്കെ ആയിരിക്കാം… അതിനെ എപ്പോഴാണ് എന്തൊക്കെ പരിശോധനകളാണ് ആവശ്യം വരുന്നത്… എന്ത് തരം പരിശോധനകളാണ് അതിനു വേണ്ടി ചെയ്യേണ്ടത്… എന്തുതരം പ്രശ്നങ്ങളാണ് ഈ ക്ഷീണത്തിൽ നമ്മളെ കൊണ്ടെത്തിക്കുകയുംഅത് കാരണം അത് കാരണം നമുക്ക് അത് ബുദ്ധിമുട്ടായി തീരുകയും ചെയ്യുന്നത് എന്നുള്ള കാര്യങ്ങൾ ആണ് ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത്. ഇത് ഒരു സർവ്വ സാധാരണമായ പ്രശ്നമാണ്. പല ആൾക്കാർക്കും അമിതമായ ക്ഷീണം കാരണം അവർക്ക് ചുറുചുറുക്കോടെ അവരുടെ ജോലികൾ ചെയ്യാൻ കഴിയുന്നില്ല. ചിലർക്ക് എപ്പോഴും രാവിലെ ഉറക്കം വരുന്നു.

അല്ലെങ്കിൽ ജോലികഴിഞ്ഞ് വൈകിട്ട് വീട്ടിലേക്ക് വരുമ്പോൾ പണികൾ ഒന്നും ചെയ്യാൻ കഴിയുന്നില്ല. വെറുതെ കേറി കിടന്നു ഉറങ്ങാൻ തോന്നുന്നു.. നമുക്ക് ഒന്നിനോടും ഒരു എനർജി ഇല്ല എല്ലാത്തിനോടും ഒരു മന്ദിപ്പ്… ഇത്തരം പ്രശ്നങ്ങൾ കാരണം നമ്മുടെ ജീവിതത്തിലെ ജീവിത ശൈലിയിൽ തന്നെ പല മാറ്റങ്ങളും വരുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നു. ഈ കാരണങ്ങളാൽ നമ്മുടെ ജീവിതത്തിൽ ചെയ്തുതീർക്കേണ്ട കാര്യങ്ങൾ നല്ല രീതിയിൽ അത് ചെയ്തു തീർക്കാൻ കഴിയാത്ത ഒരു സാഹചര്യവും വരാറുണ്ട്.

അപ്പോൾ ഏറ്റവും പ്രധാനമായ ഈ അമിതമായ ക്ഷീണത്തിന് പുറകിലുള്ള ഏറ്റവും കൂടുതലായി കാണുന്ന കാരണങ്ങൾ എന്താണെന്നുള്ളത് ആദ്യം നമുക്ക് മനസ്സിലാക്കാം. ഏറ്റവും കോമഡിയായി കാണുന്ന പ്രശ്നം വിളർച്ചയാണ്. എന്നുവച്ചാൽ നമ്മുടെ രക്തത്തിലെ ചുവന്ന രക്താണുക്കൾ കുറയുകയും ഹീമോഗ്ലോബിന് അളവ് കുറയുകയും എന്നൊക്കെ ചിലപ്പോൾ നിങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ടാവും.

അപ്പോൾ അത് കുറഞ്ഞു പോകുന്നതുകൊണ്ട് നമ്മുടെ രക്തത്തിൽ ആവശ്യത്തിനുള്ള ഓക്സിജൻ എല്ലാ അവയവങ്ങൾക്കും എത്തിക്കാനുള്ള ഒരു സാഹചര്യം കുറഞ്ഞു പോകുകയും അത് കാരണം എപ്പോഴും ശരീരത്തിന് ഒരു ക്ഷീണവും അനുഭവിക്കുന്ന ഒരു സാഹചര്യം ഉണ്ടാവാൻ സാധ്യതയുണ്ട്. അപ്പോൾ ഇത് ഉണ്ടോ ഇല്ലയോ എന്ന് നോക്കുന്നത് നമ്മൾ ഹീമോഗ്ലോബിൻ രക്തത്തിൽ പരിശോധിച്ചു നോക്കിയാണ്. ഇപ്പോൾ ഹീമോഗ്ലോബിൻ പരിശോധിക്കുമ്പോൾ താഴ്ന്ന നിൽക്കുകയാണെങ്കിൽ പ്രത്യേകിച്ചും പത്തിനു താഴെയാണെങ്കിൽ അത് കാരണം തന്നെ ക്ഷീണം അനുഭവപ്പെടാം.