സ്ട്രോക്ക് വരാതിരിക്കുവാൻആയിട്ട് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം… സ്ട്രോക്ക് വന്നുകഴിഞ്ഞാൽ പിന്നീട് എന്ത് ചെയ്യാം… അതിൻറെ പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണ്…

ഇന്നത്തെ കാലത്ത് സ്ട്രോക്ക് വരാതിരിക്കുവാൻ ആയിട്ടുള്ള കാര്യങ്ങളെപ്പറ്റി എല്ലാം നമ്മൾ ധാരാളം കേൾക്കാറുണ്ട്. സ്ട്രോക്കിനെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്കറിയാം. ഒരു വശത്തിന് തളർച്ച വരുക, മുഖം കോടി പോകുക, അങ്ങനെയുള്ള ലക്ഷണങ്ങൾ കാണുമ്പോൾ ഇന്നത്തെ ന്യൂധന സംവിധാനങ്ങൾ കൊണ്ടും ഇന്നത്തെ ഹോസ്പിറ്റലുകളുടെ യും ആംബുലൻസിനെ യും സംവിധാനങ്ങൾ കൊണ്ടും പെട്ടെന്ന് രോഗിയെ നമ്മൾ ഹോസ്പിറ്റലിൽ എത്തിക്കാറുണ്ട്. എത്രയും പെട്ടെന്ന് തന്നെ നമ്മൾ ഹോസ്പിറ്റലിൽ എത്തിക്കാൻ ശ്രമിക്കാറുണ്ട്.

പെട്ടെന്ന് സ്ട്രോക്ക് ഉണ്ടാകുമ്പോൾ എത്തിക്കുന്നതിലും ചിലപ്പോൾ അതിലും ലേറ്റായി എത്തിക്കാൻ കഴിഞ്ഞാലോ ചിലപ്പോൾ ഒരു അപകടകരമായ സ്ട്രോക്കിനെ അവസ്ഥയിലേക്ക് രോഗി എത്തിപ്പെടാൻ ഉണ്ട്. പക്ഷാഘാതം ഒരു ഭാഗം പൂർണമായും തളർന്നു പോകുന്ന അവസ്ഥ. യങ് സ്ട്രോക്കുകൾ വളരെ കൂടെ വരുന്ന ഒരു സാഹചര്യമാണ് നമ്മുടെ ഭക്ഷണ രീതികൾ കൊണ്ടും നമ്മുടെ ഇപ്പോഴത്തെ ജീവിത രീതികളും കൊണ്ടും യങ്സ്റ്റേഴ്‌സ്സിൽ സ്ട്രോക്ക് കൂടിവരുന്ന ഒരു സാഹചര്യമാണ് കാണുന്നത്.അപ്പോൾ സ്ട്രോക്ക് വന്നു കഴിഞ്ഞാൽ നമുക്ക് ഒരു വ്യക്തതയില്ല ഇനി എന്ത് ചെയ്യും എന്നതിനെപ്പറ്റി..

അപ്പോൾ ന്യൂറോളജിസ്റ്റ് അല്ലെങ്കിൽ ന്യൂറോ ഡോക്ടർമാർ ഇനി സ്ട്രോക്ക് വരാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം ചെയ്യണം അതിൻറെ മരുന്നുകൾ തുടങ്ങിയ കാര്യങ്ങളെപ്പറ്റി പറഞ്ഞുതരികയും പക്ഷേ വന്നുപോയ സ്ട്രോക്കിന് എന്ത് ചെയ്യും… ശരീരത്തിലെ ഒരു ഭാഗം തളർന്നു.. നമുക്ക് മര്യാദയ്ക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല.. ട്യൂബ് ലൂടെയാണ് രോഗിക്ക് ഭക്ഷണം കൊടുക്കുന്നത്.. സംസാര ശക്തി തിരിച്ചു കിട്ടിയിട്ടില്ല.. മുഖം കോടി ഇരിക്കുന്നു.. ഇങ്ങനെയെല്ലാം വരുമ്പോൾ ഇനി നമ്മൾ എന്ത് ചെയ്യണം.. സംഭവിച്ചുപോയ നെർവ് ഡാമേജ് അതുകൊണ്ട് ഉണ്ടായ പക്ഷാഘാതം എന്താണ് ഒരു പരിഹാരം…

ഇതിനുള്ള പരിഹാരമാണ് റിഹാബിലിറ്റേഷൻ ലൂടെ നിർദേശിക്കപ്പെടുന്നത്. ന്യൂറോ പ്ലാസ്റ്റി സിറ്റി എന്നുപറയുന്ന ഒരു സംവിധാനം ഒരു കാര്യമുണ്ട് അതായത് ക്രമേണ നമ്മുടെ ബ്രെയിന് കൊടുക്കുന്ന ട്രെയിനിങ് വഴി ആയിട്ട് നഷ്ടപ്പെട്ടുപോയ ഈ ഫംഗ്ഷൻ സിന് തിരിച്ചു പിടിക്കുന്ന ഒരു തെറാപ്പി അല്ലെങ്കിൽ ഒരു ട്രെയിനിങ് രീതിയാണ് റിഹാബിലിറ്റേഷൻ എന്ന് പറയുന്നത്. റീഹാബിലിറ്റേഷന് പല ഘടകങ്ങളുണ്ട്. നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് ഫിസിയോതെറാപ്പി.