വെരിക്കോസ് വെയിൻ അപകടകാരിയോ… ഈലക്ഷണങ്ങൾ ഉള്ളവർ ഈവീഡിയോ കാണാതെ പോകരുത്..

എന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്ന വിഷയം വെരിക്കോസ് വെയിൻ കാലിലെ ഞരമ്പുകൾ ചുരുണ്ടു കിടക്കുന്ന ഒരു അസുഖമാണ് വെരിക്കോസ് വെയിൻ. അപ്പോൾ വെരിക്കോസ് വെയിൻ വരുന്നത് ആളുകൾക്ക്ക്കൊക്കെ സുപരിചിതമായ ഒരു കാര്യമാണ്. എണീറ്റു നിൽക്കുമ്പോൾ കാലിൽ കാണുന്ന വിധത്തിലേക്ക് ഞരമ്പുകൾ ചുരുണ്ട് വരുക. അതിന് വളവും തിരിവും ഒക്കെ വന്നിട്ട് തടിച്ചു കിടക്കുന്ന അവസ്ഥ. ചിലപ്പോഴൊക്കെ ഇതിനു വേദനകൾ വരാറുണ്ട്. പലപ്പോഴും രോഗികൾ വെരിക്കോസ് വെയിൻ വേദനകൾ ഉണ്ട് എന്ന് പറഞ്ഞിട്ടാണ് കാണിക്കാറുള്ളത്.

അത് എന്തുകൊണ്ടാണ് വരുന്നത് എന്ന് നമുക്ക് നോക്കാം.. വെരിക്കോസ് വെയിൻ വരാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം ഞരമ്പിനെ ഭിത്തികൾക്കുള്ള ക്ഷീണം കൊണ്ടാണ്.അത് ചിലർക്ക് ജന്മനാ ഉണ്ടാവും. ഈ ഞരമ്പുകളുടെ ഉദ്ദേശം എന്ന് പറയുന്നത് രക്തത്തിന് ദൂഷ്യം ആയിട്ടുള്ള ഭാഗങ്ങളിൽനിന്നും മേലോട്ട് കൊണ്ടുവന്നു ആക്കുക എന്നതാണ് ഞരമ്പുകളുടെ ഉദ്ദേശം. രക്തം കൊണ്ടുവന്ന ഹാർട്ടിൽ എത്തിക്കുക എന്നത് തന്നെയാണ് ഞരമ്പുകളുടെ പ്രധാന ധർമ്മം.

അപ്പോൾ അതിനകത്ത് അഴുക്ക് ആയിട്ടുള്ള രക്തങ്ങൾ തിരിച്ചെത്തിക്കുന്നു സമയം അത് തടഞ്ഞു കഴിഞ്ഞാൽ നമ്മുടെ കാലിൻറെ ഭാഗത്തൊക്കെ അവിടെ അഴുക്ക് നിന്നിട്ട് വ്രണങ്ങൾ വരുന്നത് കാണാം. അതുപോലെ ചിലർക്ക് അറിയാതെ ബ്ലീഡിങ് വരെ ആവും. ഇത് തിരിച്ച് വരുമ്പോൾ ഇതിനെ കണ്ട്രോൾ ചെയ്യാൻ ഒരു വാൽവ് ഉണ്ട്. അത് ക്ഷീണ പെട്ടിട്ടുണ്ട് എങ്കിൽ മറ്റുള്ള രക്തക്കുഴലിൽ രക്തം കൂടി ഇതിലേക്ക് വരും.

മസിലിനു പുറത്തുകാണുന്ന ഞരമ്പുകളിൽ ആണ് പൊതുവെ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നത്. ഇതിന് അകത്തുള്ള പല ഞരമ്പുകളും ആയിട്ട് കണക്ഷൻ ഉണ്ട്. അപ്പോൾ അതിന് ക്ഷീണം വരുമ്പോഴാണ് ഇത്തരത്തിലുള്ള ഞരമ്പുകൾ ചുരുണ്ട് കിടക്കുന്നത്. അങ്ങനെ കിടക്കുന്നതു മൂലം രക്തം കട്ട പിടിക്കുകയും അത് കൂടുതൽ കോംപ്ലിക്കേഷൻസ് ലേക്ക് പോകുകയും ചെയ്യുന്നു. അടുത്ത ഒരു പ്രശ്നം എന്ന് പറയുന്നത് വയറിൻറെ ഉള്ളിൽ തടസ്സപ്പെടുന്നത് മൂലം രക്തം ഓട്ടം തടസ്സപ്പെടുന്നു.