തൈറോയ്ഡ് ഹോർമോൺ കുറയുന്നതും കൂടുന്നതുംമൂലം ശരീരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ… അതിനുള്ള പ്രതി വിധികൾ…

ഇന്ന് നമുക്ക് തൈറോയ്ഡ് ഗ്രന്ഥി.. അതിൽ നിന്നും ഉണ്ടാകുന്ന അസുഖങ്ങൾ.. ചികിത്സാരീതികൾ.. അതിൽ നിന്നും കുറച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ആണ് ഈ വീഡിയോയിൽ പറയുന്നത്. ആദ്യം തന്നെ എന്താണ് തൈറോയ്ഡ് ഗ്രന്ഥി.. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. നമ്മുടെ കഴുത്തിനെ മുൻവശത്ത് ഒരു ചിത്രശലഭത്തിനെ ആകൃതിയിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ്. അതിൽനിന്നും പ്രധാനപ്പെട്ട രണ്ടു ഹോർമോൺ T4 ആൻഡ് T3 ആണ് ഉൽഭവിക്കുന്നത്. എന്നും തൈറോയ്ഡ് ടെസ്റ്റ് ചെയ്യുന്നുണ്ടാവും.

അപ്പോൾ എല്ലാവർക്കും ഉള്ളവർ കൺഫ്യൂഷനാണ് എന്താണ് t3 t4 എന്നുള്ളത്. അതിൽ t3 t4 മാത്രമാണ് തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്ന് ഉൽഭവിക്കുന്നത്. TSH നമ്മുടെ തൈറോയ്ഡ് നേ സ്റ്റിമുലേറ്റർ ചെയ്തിട്ട് തൈറോയ്ഡ് ഹോർമോൺ t3 t4 കൂടുകയാണ് പതിവ്. അപ്പോൾ തൈറോയ്ഡ് ഹോർമോൺ കുറയുന്ന സ്ഥിതിയിൽ t3 t4 കുറയുകയും TSH കൂടുകയും ചെയ്യുന്നു. തൈറോയ്ഡ് ഹോർമോൺ മെറ്റബോളിക് ഹോർമോൺ ആണ്. നമ്മുടെ ശരീരത്തിലെ ഊർജ്ജ വിനിയോഗം നിയന്ത്രിക്കുന്ന ഒരു ഹോർമോൺ ആണ് ഇത്. തൈറോയ്ഡ് ഹോർമോൺ ഇൻറെ കറക്റ്റ് അളവ് നമ്മുടെ ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനങ്ങൾക്ക് അത്യാവശ്യമാണ്.

അപ്പോൾ അതിൻറെ അളവ് കൂടുകയോ കുറയുകയോ ചെയ്താൽ ബാക്കിയെല്ലാ ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനങ്ങളെയും ഇത് ബാധിക്കും. ഇനി തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്ന് ഉത്ഭവിക്കുന്ന കോമൺ ആയ കുറച്ച് അസുഖങ്ങളെക്കുറിച്ച് പറയാം. ഏറ്റവും കൂടുതലായി കാണുന്നത് തൈറോയ്ഡ് ഹോർമോൺ ഉൽപാദനത്തിനു ഉള്ള ബന്ധപ്പെട്ടുള്ള അസുഖങ്ങൾ ആയിരിക്കും. അതിൽത്തന്നെ കൂടുതലും തൈറോയ്ഡ് ഹോർമോൺ കുറഞ്ഞിട്ടുള്ളത് ഹൈപോതൈറോയ്ഡിസം. എല്ലാ വീട്ടിലെയും ആളുകളെ പരിശോധിച്ചാൽ അതിൽ ഒരാൾക്കെങ്കിലു തൈറോയ്ഡ് ഹോർമോൺ ഇൻറെ കുറവുണ്ടാകാം.

അവർ തൈറോയ്ഡ് ഗുളിക കഴിക്കുന്നവരും ആയിരിക്കാം. അപ്പോൾ എന്താണ് തൈറോയ്ഡ് ഹോർമോൺ കുറഞ്ഞാൽ ഉണ്ടാകുന്ന രോഗ ലക്ഷണങ്ങൾ… തൈറോയ്ഡ് ഹോർമോൺ കുറയുന്നത് കാരണം ഓരോ വ്യക്തികൾക്കും വ്യത്യസ്തമായ ലക്ഷണങ്ങൾ ആണ് ഉണ്ടാവുക. രാത്രി ഉറങ്ങിയാലും ഉറക്കം മതിയാവാത്ത ഒരു അവസ്ഥ.. ക്ഷീണം.. വല്ലാത്ത തളർച്ച.. മുടികൊഴിച്ചിൽ.. തണുപ്പ് തീരെ പറ്റാത്ത അവസ്ഥ.. സ്ത്രീകൾക്ക് ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ.. അതുപോലെ വിഷാദരോഗങ്ങൾ ഉണ്ടാകുന്നതാണ്.