ജീവൻറെ വിലയുള്ള ഈഅറിവ് നിങ്ങൾ എല്ലാവരും മനസ്സിലാക്കുക… ഒരാളെ യെങ്കിലും നമുക്ക്രക്ഷിക്കാൻ സാധിക്കും…

കഴിഞ്ഞ ദിവസം ലോകത്തെ ഒരുപാട് ആളുകൾ ചർച്ച ചെയ്ത ഒരു കാര്യമായിരുന്നു യൂറോ കപ്പ് ഫുട്ബോൾ മത്സരത്തിലെ ഡെൻമാർക്കിലെ ക്രിസ്ത്യൻ എറിക്സൺ മത്സരത്തിനിടയിൽ കുഴഞ്ഞു വീണത്. ഈയൊരു കാര്യം നമ്മളെ എല്ലാവരെയും വളരെയധികം ആശങ്കയിലാഴ്ത്തി എങ്കിലും ശരിയായ സമയത്ത് ട്രീറ്റ്മെൻറ് ലഭിച്ചത് കാരണം എറിക്സൺ ജീവിതത്തിലേക്ക് തിരിച്ചു വരികയുണ്ടായി. ഈ ഒരു അവസ്ഥ ആർക്കും എപ്പോൾ വേണമെങ്കിലും എവിടെവച്ച് വേണമെങ്കിലും സംഭവിക്കാം എന്നുള്ള ഒരു കാര്യമാണ്. നമ്മൾ ചിലപ്പോഴൊക്കെ പത്രങ്ങളിൽ കണ്ടിട്ടുണ്ടാവും.

യാത്ര ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീണു മരിച്ചു. കളിക്കുന്നതിനിടയിൽ കുട്ടി കുഴഞ്ഞു വീണു മരിച്ചു. ക്യൂ നിൽക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് മരിച്ചു. അങ്ങനെ ഇവരിൽ ചിലർക്കെങ്കിലും ശരിയായ ചികിത്സ കൃത്യമായ സമയത്ത് ലഭിച്ചിരുന്നുവെങ്കിൽ എറിക്സണ് പോലെ ജീവിതത്തിലേക്ക് ഇവരും തിരിച്ചുവരും ആയിരുന്നു. ഇങ്ങനെ പെട്ടെന്ന് കുഴഞ്ഞു വീഴുന്ന അതിന് ഒരുപാട് കാരണങ്ങളുണ്ട്. അതിലൊന്നാണ് ഹൃദയസ്തംഭനം അഥവാ കാർഡിയാകറസ്റ്റ്. എന്താണ് കാർഡിയാകറസ്റ്റ്… ഹൃദയം പൂർണമായും നിന്നു പോകുന്ന അവസ്ഥ ആണ് ഇത്.

കാർഡിയാകറസ്റ്റ്, ഹാർട്ട് അറ്റാക്ക് രണ്ടും ഒന്നല്ല. ഹൃദയാഘാതം എന്ന് പറയുന്നത് ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിൽ ബ്ലോക്ക് വന്ന ഹൃദയത്തിലേക്കുള്ള മാംസപേശികളിൽ രക്തം കുറയുന്നത് മൂലമുള്ള ഉണ്ടാകുന്ന അവസ്ഥയാണ് ഹാർട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതാം. ഒരുപക്ഷേ നോർമൽ ഈ പമ്പ് ചെയ്തുകൊണ്ടിരിക്കുന്ന ഹാർട്ട് പൂർണ്ണമായും നിന്നു പോകുന്ന അവസ്ഥയാണ് നമ്മൾ കാർഡിയാകറസ്റ്റ് അഥവ ഹൃദയസ്തംഭനം എന്ന് പറയുന്നത്.

ഇത് വളരെ പെട്ടെന്ന് തന്നെ ചികിത്സ കിട്ടേണ്ട ഒരു അവസ്ഥയാണ് കാർഡിയാകറസ്റ്റ്. നമ്മൾ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത് വരെയോ അല്ലെങ്കിൽ ഒരു ആംബുലൻസ് ഡോക്ടറെത്തി ചികിത്സിക്കുന്നത് വരെയോ കാത്തിരുന്നാൽ ചിലപ്പോൾ രോഗിയെ നമുക്ക് തിരിച്ചു കിട്ടില്ല. അങ്ങനെയുള്ള അവസരങ്ങളിൽ ഉടനടി ചെയ്യേണ്ടുന്ന പ്രഥമ ശുശ്രൂഷ യാണ് സിപിആർ. പേര് കേട്ടിട്ട് ആരും പേടിക്കണ്ട. ഇത് വളരെ സിമ്പിൾ ആയിട്ടുള്ള ഒരു കാര്യമാണ്. ഇത് എല്ലാവർക്കും ചെറിയൊരു പരിശീലനത്തിലൂടെ തന്നെ സി പി ആർ പഠിച്ചെടുക്കാവുന്ന താണ്…

എന്താണ് സിപിആർ… ഒരു വ്യക്തിയുടെ ഹൃദയം ഓ ശ്വാസകോശം ഓ അല്ലെങ്കിൽ ഇവ രണ്ടും പെട്ടെന്ന് പ്രവർത്തനരഹിതം ആകുമ്പോൾ പുറമേനിന്ന് ആ പ്രവർത്തനം ചെയ്ത കൊടുക്കുന്നതിനെ ആണ് സിപിആർ എന്ന് നമുക്ക് വളരെ സിമ്പിൾ ആയിട്ട് പറയാം. അതായത് ഹൃദയം നിന്നു പോയ ഒരു വ്യക്തിക്ക് പുറത്തുനിന്ന് നെഞ്ചിലേക്ക് കൈവെച്ച് അമർത്തി രക്തത്തിൻറെ പമ്പിങ് നിലനിർത്തി കൊടുക്കുക. അതുപോലെ കൃത്രിമമായി ശ്വാസോച്ഛ്വാസം കൊടുത്തുകൊണ്ട് രക്തത്തിലെ ഓക്സിജൻ അളവ് നിലനിർത്തുക. വളരെ സിമ്പിൾ ആയിട്ട് പറയുകയാണെങ്കിൽ ഇതാണ് സിപിആർ.