സ്ട്രെസ്സ് ഉണ്ടാകുന്നതിന് പ്രധാനകാരണങ്ങളും… അതിൻറെ പരിഹാര മാർഗ്ഗങ്ങളും…

കൗൺസിലിങ്ങിന് വിളിക്കുന്ന പല ആളുകളും അതായത് നേരിട്ട് വരുന്ന ആളുകളും ഏതാണ്ട് 60 ശതമാനത്തിലധികം ആളുകൾ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ഈ മാനസികസമ്മർദ്ദം അതായത് സ്ട്രെസ്സ് എന്ന് പറയുന്ന സംഭവം എങ്ങനെ കൺട്രോൾ ചെയ്യാം എങ്ങനെ അതിനെ ഓവർകം ചെയ്യാം. ഓരോരുത്തർക്കും പറയാനുള്ള കാരണങ്ങൾ പലതും പലതാണ്. ചിലർക്ക് സാമ്പത്തികം ആയിട്ടുള്ള ടെൻഷൻ. ചിലർക്ക് ഉദ്യോഗ പരമായ ടെൻഷൻ. യുവാക്കൾക്ക് അവരുടെ കല്യാണക്കാര്യം ഓർത്തുള്ള ടെൻഷൻ. ചിലർക്ക് കല്യാണം കഴിഞ്ഞതിനെ ടെൻഷൻ. ചിലർക്ക് അസുഖം വരുമോ എന്നുള്ള പേടി.

ചിലർക്ക് ഒരു കാരണവുമില്ലാതെ എന്തെങ്കിലും ആലോചിച്ചു കൂടിയുള്ള ടെൻഷൻ അടിക്കുക. ഇതുപോലുള്ള പല കാരണങ്ങളുണ്ട്. കാരണങ്ങൾ വ്യത്യസ്തമാണെങ്കിലും ഇവരുടെയൊക്കെ ആവശ്യം ഇതിനെ എങ്ങനെ തരണം ചെയ്യാം എന്നാണ്… അപ്പോൾ അതിനെ കുറിച്ചാണ് ഇന്ന് നമ്മൾ ഇവിടെ സംസാരിക്കാൻ പോകുന്നത്. എങ്ങനെ നമുക്ക് സ്ട്രസ്സ് മാനേജ് ചെയ്യാം. എങ്ങനെ അതിനു നമുക്ക് ഓവർകം ചെയ്യാം. അപ്പോൾ അങ്ങനെ പറയുമ്പോൾ അറിയുന്ന ഒരു കാര്യത്തിന് തരണം ചെയ്യുന്നതാണോ അതോ അറിയാത്ത ഒരു കാര്യത്തിലും തരണം ചെയ്യുന്നതാണ് ഏറ്റവും എളുപ്പം.

വ്യക്തതയുള്ള ഒരു കാര്യത്തിന് തരണം ചെയ്യുന്നതായിരിക്കും നമുക്ക് ഏറ്റവും എളുപ്പം. ഇനി എന്താണ് സ്ട്രെസ്സ് എന്ന് പറയുന്നത്… അതായത് ഏതെങ്കിലും ഒരു കാര്യത്തിനൊട്… വസ്തുവിനോട് ഉള്ള നമ്മുടെ ശാരീരികവും മാനസികവും വൈകാരികവും ആയിട്ടുള്ള പ്രതികരണത്തിന് ആണ് സ്ട്രെസ്സ് എന്ന് പറയുന്നത്. അപ്പോൾ ഒരു കാര്യം നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതിന് അല്ല. അതിനോടുള്ള നമ്മുടെ പ്രതികരണത്തിന് ആണ് സ്ട്രെസ്സ് എന്ന് പറയുന്നത്. ഇപ്പോൾ ഒരേ കാര്യം തന്നെ നമുക്കും മറ്റൊരാൾക്കും സംഭവിക്കുമ്പോൾ അത് നമുക്ക് ഡ്രസ്സ് ആയിരിക്കാം പക്ഷേ മറ്റൊരാൾക്ക് അത് സ്ട്രെസ്സ് ആവണമെന്നില്ല. അല്ലെങ്കിൽ മറ്റേയാൾക്ക് സ്ട്രസ്സ് ആയിരിക്കും നമുക്ക് ആവണമെന്നില്ല.

അപ്പോൾ സ്ട്രെസ്സ് പറയുന്നത് നമ്മുടെ പ്രതികരണത്തിലാണ്. ഇനി മറ്റൊരു കാര്യം സ്ട്രെസ്സ് എന്ന് പറയുന്നത് നല്ലതാണോ മോശം ആണോ… അതിന് ഒരു ഉദാഹരണം പറയാം. നമ്മൾ ഇരിക്കുന്ന ഒരു റൂമിലെ പെട്ടെന്ന് ഒരാൾ വന്നു പറയുകയാണ് അടുത്തുള്ള റൂമുകൾ എല്ലാം തീപിടിച്ചു വരികയാണ് തീയാണ് എന്ന് പറഞ്ഞ് വെറുതെ ഇരിക്കുമോ ഇല്ല നമ്മൾ ഓടിരക്ഷപ്പെടാൻ ശ്രമിക്കുമല്ലോ. ഇനി മറ്റൊരു കാര്യം വെള്ളപ്പൊക്കം വരുന്ന സമയത്ത് പ്രായമായവർ ചെറുപ്പക്കാരെ പോലെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചിട്ടുണ്ട്. അവരുടെ ഇന്ന് അതുപോലെ ഓടാൻ പറഞ്ഞാൽ അവർ ഓടുമോ ഇല്ല. അന്ന് അങ്ങനെ ഓടിയെത്തുന്ന കാരണം ജീവൻ രക്ഷിക്കണം എന്നുള്ള ഒരു കാരണം കൊണ്ടാണ്. നാളെ എക്സാം ഉള്ള ഒരു കുട്ടി ഇന്ന് അതിൻറെ ചൂട് ഉണ്ടെങ്കിൽ ഇരുന്നു പഠിക്കും.