ഈലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്… മൂത്രത്തിൽ ഈകളർ വ്യത്യാസങ്ങൾ കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മൾ യൂറിൻ പാസ് ചെയ്യുന്ന സമയത്ത് നമ്മുടെ യൂറിൻ കളർ എന്താണെന്ന് നമ്മൾ നോക്കണം. കാരണം ശരീരത്തിൽ നിന്നും പുറത്തു പോകുന്ന അത് മലം ആയാലും മൂത്രം ആയാലും അല്ലെങ്കിൽ കഫം ആയാലും അതിൻറെ ഒരു ഷേപ്പ് എന്താണ് അല്ലെങ്കിൽ അതിൻറെ കളർ എന്താണ് അത് ഏതു രൂപത്തിൽ ആണ് ഉള്ളത് എന്നുള്ളത് നമ്മൾ ഒന്നു മനസ്സിലാക്കിയാൽ തന്നെ നമ്മുടെ പകുതി പ്രശ്നവും കണ്ടു പിടിക്കാൻ പറ്റും.

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത് യൂറിൻ കുറിച്ചാണ്. യൂറിൻ പോകുമ്പോൾ പല രീതിയിലുള്ള കണ്ടീഷൻസ് ഉണ്ട്. അതായത് മൂത്രത്തിലൂടെ പത പോകുന്നത്. എന്ത് കാരണം കൊണ്ടാണ് ഈ പത പോകുന്നത്… പത ഉണ്ടാവുന്നത് എന്നൊക്കെ നോക്കിയാൽ മാത്രം മതി. ഒന്നാമത്തെ കാര്യം പ്രമേഹമുണ്ടെങ്കിൽ മൂത്രത്തിൽ പത പോകും. ബി പി യുടെ അളവ് കൂടിയാലും മൂത്രത്തിൽ പത ഉണ്ടാകും. അതേപോലെ തന്നെ ഡീഹൈഡ്രേഷൻ വെള്ളം കുടിക്കുന്നത് കുറവായാലും മൂത്രത്തിൽ പത ഉണ്ടാകും.

അതുപോലെ നമ്മുടെ കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ അതായത് ശരീരത്തിലെ ക്രിയാറ്റിന് അളവ് കൂടുക ഇങ്ങനെയൊക്കെയാണെങ്കിൽ മൂത്രത്തിൽ പത ഉണ്ടാകും. പിന്നെ ഉള്ള ഒരു കാര്യം പ്രോട്ടീൻ ഭക്ഷണം അമിതമായി കഴിച്ചു കഴിഞ്ഞാൽ അതിൻറെ ഭാഗമായിട്ടും മൂത്രത്തിൽ പത ഉണ്ടാകും. ഇതൊക്കെയാണ് ഇതിൻറെ മെയിൻ കാരണങ്ങൾ. അപ്പോൾ പത എന്നുപറയുമ്പോൾ പേടിക്കാൻ ഉള്ള ഒരു കാര്യമല്ല. മേൽപ്പറഞ്ഞ കാരണങ്ങളിൽ ഏതെങ്കിലും ആണെങ്കിൽ അത് ശരിയായാൽ ഈ പത ശരിയാകും.

ഇനി അതേ പോലെ തന്നെ ചില സമയങ്ങളിൽ ഒക്കെ മൂത്രത്തിലെ കളർ ചിലരിൽ നല്ല ഡാർക്ക് എല്ലോ കളർ ആയിരിക്കും. സാധാരണ മൂത്രത്തിന് കളർ വെള്ളം പോലെ തന്നെയാണ് വേണ്ടത്. ലൈറ്റ് എല്ലോ കളർ ആയിരിക്കും അത്രയേ പാടുള്ളൂ. ഈ കളർ അല്ലാതെ മൂത്രത്തിന് കളർ കൂടിക്കൂടി വരികയാണെങ്കിൽ അത് ശ്രദ്ധിക്കണം. ഇനി ചിലരുടെ മൂത്രത്തിൽ ബ്ലൂ കളറും ഗ്രീൻ കളർ ഒക്കെ കാണാറുണ്ട്.ഇത് ബാക്ടീരിയ ഇൻഫക്ഷൻ കാരണമാവാം. ചില സാഹചര്യങ്ങളിൽ ബ്രൗൺ കളർ മൂത്രം പോകാറുണ്ട്.