ഈലക്ഷണങ്ങൾ ഉണ്ടോ നിങ്ങൾക്ക്… എങ്കിൽ ചിലപ്പോൾ അത് വട്ടച്ചൊറിയുടെആവാം…

ഇന്ന് പറയാൻ പോകുന്നത് വളരെ സർവ്വസാധാരണമായ കോമൺ ആയിട്ടുള്ള ഒരു സങ്കൽ ഇൻഫെക്ഷൻ കുറിച്ചാണ് പറയുന്നത്. കേരളത്തിലായാലും ഇന്ത്യയിൽ മൊത്തം തന്നെ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു കോമൺ ഫങ്കൽ ഇൻഫെക്ഷൻ ആണ് നമ്മുടെ നാടൻ ഭാഷയിൽ പറയുന്ന വട്ടച്ചൊറി. ഇത് നമ്മുടെ മൂന്ന് ശരീരഭാഗങ്ങളിലാണ് എഫക്ട് ചെയ്യുന്നത്. ഒന്ന് നമ്മുടെ ത്വക്ക്. രണ്ട് നമ്മുടെ നഖങ്ങൾ. 3 തലമുടി. ഈ മൂന്നു ഭാഗങ്ങളായാണ് ഈ അസുഖം ബാധിക്കുന്നത്. ഈ അസുഖം ഇണ്ടാകുന്നത് ഒരു ഫംഗസ് ആയ ടീനിയ എന്ന് കോമൺ പറയും 40 ന് മുകളിൽ സ്പീഷ്യസ് ഉള്ള ഒരു ഫംഗസ് ആണ്.

ഇത് കൂടുതലും കണ്ടുവരുന്നത് മനുഷ്യരിൽ പിന്നെ സോയിൽ കാണാം പിന്നെ മൃഗങ്ങളും കാണാം. ഈ അസുഖം എങ്ങനെയാണ് വരുന്നത്… ഒന്നാമത്തേത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്. അസുഖമുള്ള ആളിൽ നിന്ന് മറ്റൊരാളിലേക്ക് ഇത് വരാം. രണ്ടാമത്തേത് ഫോർമൈറ്സ്കൾ വഴി. മൂന്നാമത്തേത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക്. നാലാമത്തേത് നമ്മുടെ കാലാവസ്ഥ. ചൂട് കാലങ്ങളിൽ ആണ് ഇത് കൂടുതലും കണ്ടുവരുന്നത്. അഞ്ചാമത്തെ തടി ഉള്ളവരിൽ കൂടുതലായി കണ്ടുവരുന്നു.

കൂടുതലും ഇത് മടക്കുകളിൽ ആണ് കണ്ടു വരുന്നത്. ഈ അസുഖം എങ്ങനെ നമ്മൾ കണ്ടുപിടിക്കുന്നു. ഈ അസുഖം ശരീരത്തിലെ തടിച്ച ഒരു വട്ടത്തിലുള്ള പാട് ആയിട്ടാണ് കാണുക. ഇത് ചുവന്ന കളറിൽ ആയിരിക്കും ഉണ്ടാവുക. ചിലരിൽ അത് കറുത്തപാടുകൾ ആയിട്ടും കാണാറുണ്ട്. ഈ അസുഖത്തിന് പലരും പല പേരുകൾ പറയാറുണ്ട്.