കുട്ടികൾഉള്ള മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ… ആരും ഇത്കാണാതെ പോകരുത്…

ഇന്ന് സംസാരിക്കാൻ പോകുന്നത് രക്ഷാകർതൃത്വം എന്ന വിഷയത്തെ കുറിച്ചാണ്. പാരൻറിംഗ് എന്ന് പറയുമ്പോൾ കുട്ടി ജനിക്കുന്ന സമയം മുതൽ കുട്ടി പ്രായം ആകുന്നതുവരെ കുട്ടിയെ വളർത്തിക്കൊണ്ടു വരുന്ന രീതികളെക്കുറിച്ച് ആണ്. പല രീതിയിലും കുട്ടികളെ വളർത്തിക്കൊണ്ടു വരാം. അതെ എങ്ങനെയൊക്കെയാണ്… ഏതൊക്കെ തരം ആണ്… എന്തൊക്കെയാണ് അതിൻറെ ഗുണങ്ങളും ദോഷങ്ങളും എന്നതിനെക്കുറിച്ചാണ് ഇന്ന് ഇവിടെ ചർച്ച ചെയ്യാൻ പോകുന്നത്. ഒരു കുട്ടിക്ക് ജന്മം കൊടുത്തു കൊണ്ട് അതിനെ ഒരു നല്ലൊരു പാരൻറിംഗ് ആവണമെന്നില്ല.

ജന്മം കൊടുത്തില്ലെങ്കിൽ തന്നെയും ഒരു കുട്ടിയെ വളർത്തിക്കൊണ്ടുവരുന്ന അതിനെയാണ് പാരൻറിംഗ് എന്ന് പറയുന്നത്. ആ കുട്ടിയുടെ മാനസികമായും ശാരീരികമായും ആയിട്ടുള്ള എല്ലാ രീതിയിലുമുള്ള ഒരു ഒരു രീതിയിലേക്ക് കൊണ്ടുവരുക എന്നതാണ് പാരൻറിംഗ്. പണ്ട് ഒക്കെ ആയിരുന്നെങ്കിൽ കുട്ടികളെ ശാസിക്കുന്നത് അടിച്ചിട്ട് ആയിരുന്നു. വടിയെടുത്ത് അടച്ചിട്ടാണ് കുട്ടികളെ ശാസിച്ചു രുന്നത്. കാരണം അന്ന് ആളുകൾ വിശ്വസിച്ചിരുന്നത് കുട്ടികളെ തല്ലിയാൽ മാത്രമേ കുട്ടികൾ നന്നാവുന്നു എന്നുള്ളതാണ്.

കുട്ടികൾ തല്ലി ഇല്ലെങ്കിൽ ഭാവിയിൽ അവർ വലുതായി കഴിയുമ്പോൾ അവർ വിചാരിക്കുന്ന രീതിയിൽ വളർന്നു വരികയില്ല സ്വഭാവദൂഷ്യങ്ങൾ എല്ലാം ഉണ്ടാകും എന്നൊരു തെറ്റായ ധാരണ മാതാപിതാക്കൾക്ക് ഉണ്ടായിരുന്നു. പിന്നീടാണ് മനസ്സിലാക്കി വന്നത് അത് ശാരീരികമായും മാനസികമായും വളർച്ചയ്ക്ക് വേണ്ടത് അങ്ങനെയുള്ള ശാസനകൾ അല്ല. സ്നേഹത്തോടെയുള്ള ഒരു ശാസന ആണ് എന്ന് ഉള്ളത്. ആ രീതിയിലാണ് ഇപ്പോൾ പാരൻറിംഗ് നെക്കുറിച്ച് നമ്മൾ മാറ്റി ചിന്തിക്കാൻ തുടങ്ങുന്നത്. പാരൻറിംഗ് എന്നു പറയുമ്പോൾ ഒന്നില്ലെങ്കിൽ അണ്ടർ പാരൻറിംഗ് അതായത് കുട്ടികളെ ഒരു അയച്ചു വിടുന്ന രീതിയിൽ ആവാം.

അല്ലെങ്കിൽ ഓവർ പാരൻറിംഗ്. വളരെ സ്ട്രിക്റ്റ് ആയി വളർത്തിക്കൊണ്ടുവരിക. വളരെ പേടിച്ചുപോകും ഈ അവസ്ഥ. എന്തൊക്കെയാണ് ഇതുകൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത്… ആരോഗ്യം, കുട്ടിയുടെ സേഫ്റ്റി, കുട്ടികൾ വളർന്നു വന്നു കഴിഞ്ഞാൽ അവരെ ഉപകാരപ്രദമായ ഒരു ജീവിതം നയിക്കുക, നമ്മുടെ സംസ്കാരങ്ങൾ തുടർന്നുകൊണ്ടു പോവുക, ഈ വക കാര്യങ്ങളാണ് പാരൻറിംഗ് നമ്മൾ ഉദ്ദേശിക്കുന്നത്. നാലുതരത്തിലാണ് നമ്മൾ പാരൻറിംഗ് ഉൾപ്പെടുത്തുന്നത്. ഒന്നാമത്തേത്… ആധികാരിക രക്ഷാകർതൃത്വം.