കുട്ടികളിലെ ചുമയും കഫക്കെട്ടും ഇനിശ്രദ്ധിക്കാതെ പോകരുത്… ചിലപ്പോൾ അവആസ്മയുടെ ലക്ഷണങ്ങൾ ആവാം…

ഇന്ന് സംസാരിക്കാൻ ഉദ്ദേശിക്കുന്ന കാര്യം കുട്ടികളിലെ ആസ്മ അല്ലെങ്കിൽ ശ്വാസംമുട്ടൽ എന്നതിനെ കുറിച്ചുള്ള കുറച്ച് സംശയങ്ങളും പൊതുവെ ചോദിക്കുന്ന കുറച്ചു ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ ഒക്കെയാണ്. പ്രധാനമായും കുട്ടികളിൽ ശ്വാസംമുട്ടലിന് പ്രധാന രോഗലക്ഷണങ്ങൾ എന്തൊക്കെയാണ്… നമ്മൾ എങ്ങനെയാണ് ആദ്യമേ ചികിത്സ നിർണ്ണയങ്ങൾ നടത്തുന്നത്… അതിൻറെ ചികിത്സാവിധികൾ എന്തൊക്കെയാണ്… ശ്വാസംമുട്ടലിന് കാരണമായ ഘടകങ്ങൾ എന്തൊക്കെയാണ്… ഇതൊക്കെയാണ് മാതാപിതാക്കൾ കോമൺ ആയിട്ട് നമ്മളോട് ചോദിക്കുന്ന ചോദ്യങ്ങൾ…

ഇതിൽ ആദ്യമായി പറയുകയാണെങ്കിൽ കുട്ടികളെ എങ്ങനെയാണ് ശ്വാസംമുട്ടൽ സംശയിക്കേണ്ടത്… ഇതിൻറെ രോഗ ലക്ഷണങ്ങൾ എന്തൊക്കെയാണ്… ഇപ്പോൾ മുതിർന്നവരിലെ പോലെ കുട്ടികളിലെ ശ്വാസം മുട്ടൽ നമുക്ക് പ്രത്യക്ഷമായ ലക്ഷണങ്ങൾ ചിലപ്പോൾ കണ്ടെന്നു വരില്ല. കൂടുതലും നമ്മുടെ മനസ്സിലുള്ള ധാരണയുണ്ട് ശ്വാസം മുട്ടൽ അല്ലെങ്കിൽ വലിവ് പോലെയുള്ള ഒരു സംഗതി കുട്ടികളിൽ വരുന്നത് വളരെ അതിൻറെ തീവ്രതയിൽ മാത്രമാണ്.

കൂടുതലും കുട്ടികളിൽ കാണുന്ന രോഗലക്ഷണങ്ങൾ എന്ന് പറയുന്നത് സന്ധ്യാസമയത്ത് ഉള്ള ഒരു ചുമയാണ്. അതായത് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് ചുമയ്ക്കുന്ന കുട്ടി. അത് ഒരു ആസ്മയുടെ രോഗലക്ഷണമാണ്. പൊതുവേ വലിവ് പോലെ കുട്ടികളും ശ്വാസം വലിക്കുക എന്നത് ഈ അസുഖത്തിന് ഏറ്റവും തീവ്രമായ ഒരു ഫോമാണ്. ചെറിയ രീതിയിലുള്ള ചുമ അല്ലെങ്കിൽ വിട്ടുമാറാത്ത കഫക്കെട്ട്.

ഇപ്പോൾ കോമൺ ആയിട്ട് നമുക്ക് അറിയാം അടിക്കടി ചെസ്റ്റ് ഇൻഫെക്ഷൻ വരുന്ന കുട്ടികൾ അപ്പോൾ അടിക്കടി പീഡിയാട്രീഷൻ ൻറെ അടുത്തേക്ക് പോകുമ്പോൾ അപ്പോൾ പറയും ന്യൂമോണിയ പോലെ അടിക്കടി വന്നുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ഒരു ന്യൂമോണിയയുടെ രോഗലക്ഷണങ്ങൾ ഇല്ലാതെ പ്രത്യേകിച്ച് പനി ഇല്ലാതെ അടിക്കടി ഉണ്ടാകുന്ന ചുമയും കഫക്കെട്ടും എല്ലാം ആസ്മിയുടെ രോഗലക്ഷണങ്ങളാണ്.