ഇങ്ങനെയുമുണ്ടോ സൈക്കോ മനുഷ്യൻ… സ്വന്തം ഭാര്യയെ തലകീഴായി കെട്ടിത്തൂക്കി അത് നോക്കിയിരുന്ന ആസ്വദിക്കുന്ന ഭർത്താവ്…

ഇന്ന് ഇവിടെ സംസാരിക്കാൻ ആയിട്ട് ഉദ്ദേശിക്കുന്ന വിഷയം ആൻറി സോഷ്യൽ പേഴ്സണാലിറ്റി ഡിസോഡർ എന്ന വിഷയത്തെക്കുറിച്ചാണ്. നമ്മൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ള ആളുകളെ ഒരുപാട് കണ്ടിട്ടുണ്ട്. പ്രത്യേകിച്ചും നമ്മൾ കണ്ടു ഉണ്ട് സിനിമകളിലെ പ്രമേയത്തിലെ പ്രത്യേകിച്ച് ഇന്നത്തെ കാലത്തെ ന്യൂജൻ സിനിമകളിലൊക്കെ കാണുന്നത് ഈ ആൻറി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള ആളുകളെ കേന്ദ്രീകരിച്ചുള്ള സിനിമ കഥകളാണ്. അപ്പോൾ ഇങ്ങനെയുള്ള ആളുകൾക്ക് നിയമങ്ങളൊക്കെ അനുസരിക്കാനും ഒക്കെ വളരെ ബുദ്ധിമുട്ടായിരിക്കും.

ഇവർക്ക് എല്ലാവരെയും എതിർക്കാനുള്ള ഒരു പ്രത്യേക തോര ഉണ്ട്. ഇപ്പോൾ ഉദാഹരണം ആയിട്ട് റോഡിൽ കത്തിക്കൊണ്ടിരിക്കുന്ന ഒരു ട്യൂബ് ലൈറ്റ് എറിഞ്ഞു തകർക്കുക അല്ലെങ്കിൽ മറ്റുള്ള ഒരാളുടെ വീട്ടിലെ പട്ടിക്കൂട്ടിൽ പടക്കം എറിയുക. ഇത്തരത്തിൽ സാമൂഹ്യവിരുദ്ധ തരത്തിൽ മറ്റുള്ളവരെ അല്ലെങ്കിൽ നിയമത്തിന് അനുസൃതമായി ജീവിച്ചു പോകാൻ ഒന്നും ഇത്തരത്തിലുള്ള ആളുകൾ തയ്യാറാകാറില്ല. ഒരു കഥയിലൂടെ ഈ കാര്യങ്ങൾ കുറച്ചുകൂടി വിശദമാക്കാം… എനിക്ക് അറിയാവുന്ന ഒരു കോട്ടയംകാരൻ പയ്യൻ ഉണ്ടായിരുന്നു. ഒരു 23 24 വയസ്സുള്ളപ്പോഴാണ് അവനെ ട്രീറ്റ്മെൻറ് ആയിട്ട് ഹോസ്പിറ്റലിൽ എത്തിക്കുകയും പിന്നീട് ഞാൻ അവനെ കാണുകയും ചെയ്തു. അവൻറെ പ്രധാനമായി പ്രശ്നം മറ്റൊന്നുമല്ല.

ഇവൻ കുടുംബത്തിൽ ഒരുവിധ പ്രശ്നങ്ങളിലൂടെ മാത്രം കടന്നുപോകുകയാണ്. ഒരുപാട് ഇതുപോലുള്ള പ്രവർത്തനങ്ങളിൽ ഒക്കെ ഏർപ്പെടുകയും നാട്ടുകാർക്കും വീട്ടുകാർക്കും ഒക്കെ ഒരു സ്ഥിരം തലവേദനയായി മാറിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് ഈ പയ്യനെ ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി കൊണ്ടുവരുന്നത്. അവൻ മദ്യപിക്കും അത്യാവശ്യം ലഹരി വസ്തുക്കൾ എല്ലാം ഉപയോഗിക്കാം. ഇവൻ ഏകദേശം ഒരു പത്താം ക്ലാസിൽ പഠിക്കുന്ന സമയം ഇവൻ ഇവൻറെ അമ്മാവൻറെ മകളുമായി അടുക്കുകയും ആ കുട്ടി പ്രഗ്നൻറ് ആവുകയും ഒക്കെ ചെയ്തു. ഇതിനെതുടർന്ന് വീട്ടിൽ നിൽക്കാൻ പറ്റാത്ത ഒരു സാഹചര്യത്തിൽ ഇവൻ അവിടെനിന്ന് എറണാകുളത്തേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു.

കാരണം ഇവൻറെ അച്ഛൻ ഒരു തികഞ്ഞ മദ്യപാനിയാണ്. കുടിച്ച് ദിവസം വീട്ടിൽ വരികയും പ്രശ്നങ്ങളുണ്ടാക്കുകയും ഇവരുടെ ഏക വരുമാനം എന്നു പറയുന്നത് ഇവർക്കുള്ള ഒരു റേഷൻകടയാണ്. ആ കടയിൽ സൈഡിൽ ആയിട്ട് ഒരു ബെഞ്ചിൽ ഇട്ടിട്ടുണ്ട്. സ്കൂള് വിട്ട് വന്ന് അവിടെ ഇരുന്ന് എഴുതി പഠിക്കുകയും ചെയ്യുക അവിടെ കിടന്നുറങ്ങുന്നത്. അവൻറെ അമ്മയാണ് ഈ കട നടത്തിക്കൊണ്ടിരുന്നത്. ഈ കടയിൽ കിട്ടുന്ന ചെറിയ വരുമാനങ്ങൾ പോലും ഈ അച്ഛൻ എടുത്തു കൊണ്ട് പോവുകയും അതുകൊണ്ട് മദ്യപിക്കുകയും ഒക്കെ ചെയ്തിരുന്നു. ഈയൊരു പ്രശ്നങ്ങളൊക്കെ തന്നെ ഇതുപോലെ മുൻപോട്ടു പോകുന്ന സമയത്ത് അദ്ദേഹം ഓണം ഭാര്യയെ സംശയം ഉള്ള ഒരു വ്യക്തിയായിരുന്നു.