സാധാരണമായതും എന്നാൽ ഭയപ്പെടേണ്ടതുമായ തലകറക്കം… ഇത് എന്തുകൊണ്ടാണ് വരുന്നത്… എങ്ങനെ നമുക്ക് പരിഹരിക്കാം…

ഇന്ന് പറയാൻ പോകുന്നത് വളരെ പ്രധാനമായ ഒരു ടോപിക്കിനെ കുറിച്ചാണ്… അതാണ് തലകറക്കം. ഈ തലകറക്കം വരുന്നവർക്ക് അതിൻറെ ബുദ്ധിമുട്ടും കഷ്ടപ്പാടുകളും എന്തൊക്കെയാണെന്ന് അറിയൂ.. തലകറക്കം വരുന്ന ഒരു വിധം എല്ലാ ആൾക്കാർക്കും ജോലിക്ക് പോലും പോവാൻ പറ്റാത്ത രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന രീതിയിൽ ഉള്ള രോഗലക്ഷണങ്ങൾ ആയിട്ട് തന്നെ നമുക്ക് കണക്കാക്കാം. അപ്പോൾ നമുക്ക് നോക്കാം എന്താണ് ഈ തലകറക്കത്തിന് കാരണങ്ങൾ… ഈ തലകറക്കം കാരണം നമുക്ക് എന്തെല്ലാം ബുദ്ധിമുട്ടുകൾ വരാം… ഇത് എങ്ങനെ നമുക്ക് പരിഹരിക്കാം… എങ്ങനെ അത് വരാതിരിക്കാൻ നോക്കാം… ഏതൊക്കെ തരം തലകറക്കം കളാണ് നമ്മൾ പേടിക്കേണ്ടത്…

അതുപോലെ ഏതൊക്കെ തലകറക്കം ങ്ങളാണ് സിമ്പിളായി എടുക്കേണ്ടത് എന്നൊക്കെ നമുക്ക് ഇതിൽനിന്ന് മനസ്സിലാക്കാം. ആദ്യം പറയാൻ പോകുന്നത് ഈ ബാലൻസ് എന്ന് പറയുന്നത് എന്താണ്… ബാലൻസ് നമ്മുടെ ശരീരത്തിൽ നിലനിർത്തുന്നത് മൂന്ന് ഘടകങ്ങളാണ്. ഒന്ന് നമ്മുടെ കാഴ്ച. രണ്ടാമത് നമ്മുടെ ചെവിയുടെ അകത്തുള്ള ഏരിയാസ്. മൂന്നാമത്തെ നമ്മുടെ കാൽപ്പാദങ്ങളിൽ ഉള്ള പ്രോപിയോ സെക്ഷൻ.ഇത് മൂന്നും കൂടി ചേർന്നിട്ടുള്ള ഒരു ബാലൻസിൽ ആണ് നമ്മുടെ ശരീരം ബാലൻസ് ആയി നിൽക്കുന്നത് എന്ന് നമ്മൾ ആദ്യം മനസ്സിലാക്കണം. അപ്പോൾ ചെവിയുടെ ബാലൻസ് പോകുകയാണെങ്കിൽ എന്തൊക്കെയായിരിക്കും അതിൻറെ കാരണങ്ങൾ… ആദ്യം തന്നെ നമുക്ക് ചെവിയുടെ ബാലൻസ് പോകുന്നതിനുള്ള കാരണങ്ങൾ നോക്കാം.

ഈ ചെവിയുടെ ബാലൻസ് ശ്രദ്ധിക്കുന്നത് ഉള്ളൻ ചെവിയുടെ ഉള്ളിലുള്ള സെമി സർക്കിൾ കിനാൽ എന്ന ഒരു ഭാഗമാണ്. ഇതിൽ ചെറിയ ഒരു കല്ലുകൾ ഉണ്ട്. ഈ കല്ലുകളുടെ സ്ഥാനം ചെറുതായി മാറി പോകുമ്പോഴൊക്കെ നമുക്ക് നമ്മുടെ ശരീരത്തിന് ബാലൻസ് നഷ്ടപ്പെടും. ചെവിയുടെ അകത്ത് രണ്ടുതരം ദ്രാവകങ്ങൾ ഉണ്ട്. ഈ ദ്രാവകങ്ങളിൽ വല്ല വ്യത്യാസങ്ങളും ഉണ്ടാകുമ്പോഴും നമുക്ക് തലകറക്കം വരാം. അപ്പോൾ ചെവിയുമായി ബന്ധപ്പെട്ട് കാരണങ്ങൾ ഇത് രണ്ടെണ്ണം ആവാം.

അതുപോലെ കോമൺ ആയിട്ടുള്ള ഒരു തല കറുപ്പാണ് നമ്മൾ കിടക്കുമ്പോൾ ഒക്കെ പൊസിഷൻ മാറി കിടന്നാൽ പെട്ടെന്ന് തലകറങ്ങുക യും റൂം മുഴുവൻ ഇരുണ്ടു പോകുകയും പോലെയൊക്കെ ചെയ്യുന്നത്. അതുപോലെ അതിൻറെ കൂടെ ശർദ്ദി വരുന്നത്. അതുപോലെ വെയ്ക്കുക പേടിക്കുക ഇതൊക്കെയാണ് ഇതിൻറെ സാധാരണ ലക്ഷണങ്ങൾ.