മാനസിക സമ്മർദ്ദങ്ങൾ നേരിടാനുള്ള കഴിവ് ഉണ്ടാവാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാം…ചെയ്യാം…

ഇവിടെ കൗൺസിലിങ്ങിനു വരുന്ന ഒരുപാട് ആളുകൾ കുട്ടികളും ഉൾപ്പെടെ യുവാക്കളും മുതിർന്നവരും ഒക്കെ അവരൊക്കെ പലവിധ മാനസികസംഘർഷങ്ങളും ആയി കൗൺസിലിങ്ങിന് വരുന്നവരാണ്. ചില സമയത്ത് അത് രോഗലക്ഷണങ്ങൾ ആയിട്ട് ഉള്ളവരാകും. പക്ഷേ ഈ മാനസികസംഘർഷങ്ങൾ ആകട്ടെ അല്ലെങ്കിൽ രോഗലക്ഷണങ്ങൾ ആകട്ടെ ഇതുപോലെ പലവിധ കാര്യങ്ങൾ ആണെങ്കിൽ പോലും അവരുടെയൊക്കെ ഇത് ഉണ്ടാകുവാനുള്ള മോള് കാരണങ്ങളിലേക്ക് ചെന്ന് ആ ഒരു കാരണങ്ങളിലേക്ക് നമ്മൾ തേടി പോകുമ്പോൾ.

അതിലെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഇതിൽ കോമൺ ആയി കാണുന്ന ഒരു കാരണം ഒരുപാട് കാരണങ്ങളിൽ പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്നത് അവരുടെ അമ്മ അവരെ ഗർഭം ധരിച്ചിരുന്ന സമയത്ത് അമ്മ അനുഭവിച്ച മാനസികവും ശാരീരികവും ആയിട്ടുള്ള സംഘർഷമാവാം. അപ്പോൾ ഒരു കുട്ടി രൂപപ്പെടുന്നത് അല്ലെങ്കിൽ അവരുടെ സ്വഭാവം രൂപപ്പെടുന്നത് ആ കുട്ടിയുടെ മാത്രമല്ല. അമ്മ ഗർഭം ധരിച്ച തുടങ്ങുന്ന സമയം മുതൽ ആ കുട്ടിയുടെ സ്വഭാവം രൂപീകരിച്ച തുടങ്ങുന്നുണ്ട്.

അപ്പോൾ അങ്ങനെയാണെങ്കിൽ പുതിയ തലമുറയെ വാർത്തെടുക്കാൻ ആരോഗ്യവും ശാരീരികവും മാനസികവും ആയിട്ടുള്ള ആരോഗ്യത്തോടുകൂടി ഒരു പുതിയ തലമുറയെ വാർത്തെടുക്കാൻ പ്രഗ്നൻസി സ്റ്റേജിൽ നമ്മൾ ഈ പറയുന്ന പല കാരണങ്ങളും ശ്രദ്ധിക്കേണ്ടത് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണ്.

അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വെച്ചാൽ അമ്മയുടെ ശാരീരികവും മാനസികവും ആയിട്ടുള്ള സന്തോഷം തന്നെയാണ്.അതിനെ പിടിച്ചുനിർത്തുന്ന അല്ലെങ്കിൽ അതിനെ ഊട്ടിയുറപ്പിക്കുന്ന കാര്യങ്ങളാണ് നമ്മൾ ഇന്ന് ഇവിടെ പറയുന്നത്. ഒന്നാമത്തെ കാര്യം, നല്ല സിനിമകൾ കാണാം. നല്ല മെസ്സേജുകൾ ഉള്ള പോസിറ്റീവ് ആയിട്ടുള്ള സിനിമകൾ കാണുക. ഹൊറർ മൂവീസ് ഒന്നും കഴിവതും കാണാതിരിക്കുക.