ശരീരത്തിൽ മറുകുകൾ ഉണ്ടോ… എങ്കിൽ ഇക്കാര്യങ്ങൾ എന്തായാലും ശ്രദ്ധിക്കുക… മറുകുകൾ കാൻസർ ആകാൻ സാധ്യത ഉണ്ടോ… വിശദമായി അറിയുക…

വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് ഇന്ന് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്.. നമ്മുടെ എല്ലാവരുടെയും ശരീരത്തിൽ മാരുക് ഉണ്ട്.. ഈ മറുകുകൾ ക്യാൻസർ ആയിട്ട് മാറും.. അങ്ങനെ മാറുന്ന ക്യാൻസർ അങ്ങനെ ഉണ്ടാകുന്ന ക്യാൻസർ ഇന്ന് നമ്മുടെ നാട്ടിൽ വളരെ കൂടുതലായി വരുന്നു.. പ്രത്യേകിച്ച് ത്വക്കിലുണ്ടാകുന്ന മിക്ക ക്യാൻസറുകളും.. ത്വക്കിലുണ്ടാകുന്ന ക്യാൻസറുകളും ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും സാധാരണയായ ഒന്നും ആണ് ത്വക്കിനെ പുറംതൊലിയിൽ ഉള്ള മലിനോസ്സ് എന്ന കോശങ്ങളിൽ ഉള്ള നിന്നുണ്ടാകുന്ന കാൻസർ.. അതിനു melanoma എന്നാണ് ഡോക്ടർമാർ വിളിക്കുന്നത്..

അപ്പോൾ നമ്മുടെ നാട്ടിലെ ഈ ക്യാൻസറുകൾ വളരെയധികം വർധിച്ചു വരുന്നു.. കാരണമെന്താണെന്ന് അറിയില്ല.. പല യൂറോപ്യൻ രാജ്യങ്ങളിലും പ്രത്യേകിച്ച് അമേരിക്ക കാനഡ അല്ലെങ്കിൽ ബ്രിട്ടൻ പോലുള്ള രാജ്യങ്ങളിൽ ഒക്കെ ഈ ത്വക്കിൽ ഉണ്ടാകുന്ന ക്യാൻസറുകൾ ഏതാണ്ട് ഇരട്ടിയോളം വർധിച്ചിരിക്കുകയാണ്.. അതേസമയം ആസ്ട്രേലിയയിൽ ആണെങ്കിൽ ഈ melanoma എന്ന് പറയുന്ന കാൻസർ നാലിരട്ടി ആയിട്ടാണ് വർധിച്ചിരിക്കുന്നത്..

അപ്പോൾ ഈ കാൻസർ വളരെ പെട്ടെന്ന് നമുക്ക് കണ്ടെത്താവുന്ന ഒരു ക്യാൻസറാണ്.. ആരംഭത്തിൽ കണ്ടെത്തിയാൽ നൂറ് ശതമാനവും ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കും എന്ന് ഒരു കാൻസർ ആണ്.. പക്ഷേ നമ്മൾ അല്പം താമസിച്ചു പോയാൽ ഈ കാൻസർ നമ്മുടെ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് പെട്ടെന്ന് വ്യാപിക്കുകയും നമ്മൾ ചിലപ്പോൾ ക്യാൻസറിനെ കീഴടങ്ങിയതായി വരുന്നു…