വൃക്കകളെ രോഗങ്ങൾ പിടിപെടാതെ സംരക്ഷിക്കുന്നതിന് അറിഞ്ഞിരിക്കേണ്ട 10 പ്രധാന കാര്യങ്ങൾ… ആരും ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്…

മലയാളികളുടെ ഇടയിൽ വൃക്ക രോഗം ബാധിക്കുന്നവരുടെ എണ്ണം ക്രമേണ കൂടി വരികയാണ് എന്ന് എല്ലാവർക്കും അറിയാം.. അതുകൊണ്ട് തന്നെയാണ് നമ്മുടെ കേരളത്തിലുള്ള എല്ലാ ജില്ലകളിലും ഡയാലിസിസ് യൂണിറ്റുകളുടെ എണ്ണം കൂടി വരുന്നത്.. ഒരു വ്യക്തിയുടെ വൃക്കകൾ പൂർണ്ണമായും പ്രവർത്തനക്ഷമം അല്ലാതെ ആയി കഴിഞ്ഞാൽ ഒരു വൈദ്യശാസ്ത്രത്തിനും അവയെ തിരിച്ചു നോർമൽ ആകാൻ ഉള്ള മെത്തേഡുകളും ഇന്ന് ലഭ്യമല്ല..

വൃക്കകൾ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ വേസ്റ്റ് സാധനങ്ങളെ അരിച്ചു കളയുന്ന ഒരു അവയവം മാത്രമല്ല നമ്മുടെ ശരീരത്തിൽ പല പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്നതിനും പ്രത്യേകിച്ച് നമ്മുടെ ശരീരത്തിലെ ആസിഡ് ബേസ് അതായത് പി എച്ച് കറക്റ്റ് ആയി കൊണ്ടുപോകുന്നതിനു അതുപോലെതന്നെ സോഡിയം പൊട്ടാസ്യം കറക്റ്റായി കൊണ്ടുപോകുന്നതിനും അതേപോലെ തന്നെ നമ്മുടെ ബിപി രക്തസമ്മർദ്ദം കറക്റ്റ് ആയി മുന്നോട്ടു കൊണ്ടു പോകുന്നതിനും എല്ലാം തന്നെ വൃക്കകൾക്ക് പ്രധാന പങ്കുണ്ട്..

കൂടാതെ നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളെ കൺട്രോൾ ചെയ്യുന്നതും വൃക്കകൾ തന്നെയാണ്.. മാത്രമല്ല നമ്മുടെ ശരീരത്തിലെ വൈറ്റമിൻ ഡി പ്രൊഡക്ഷൻ കറക്റ്റ് ആയി ശ്രദ്ധിക്കുന്നതിന് വൃക്കകൾക്ക് ഒരു പ്രധാന പങ്കുണ്ട്.. അതുകൊണ്ടുതന്നെ നമ്മുടെ വൃക്കകൾക്ക് രോഗങ്ങളൊന്നും തന്നെ ബാധിക്കാതിരിക്കാൻ ആയി നമ്മൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട 10 കാര്യങ്ങൾ ഞാൻ വിശദീകരിക്കുന്നു.. ഒന്നാമത്തെ കാര്യം നമ്മൾ ദിവസവും അരമണിക്കൂർ റെഗുലർ ആയിട്ട് വ്യായാമം ചെയ്യണം.. ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും അരമണിക്കൂർ വീതം വ്യായാമം ചെയ്യുന്നത് വൃക്കകളുടെ പ്രവർത്തനം കൂടുതൽ ആരോഗ്യകരം ആകും എന്ന് പല പഠനങ്ങളും പറയുന്നു…