കരൾ രോഗം ഉണ്ടെങ്കിൽ ശരീരം കാണിച്ചു തരുന്ന 10 പ്രധാന ലക്ഷണങ്ങൾ… എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

നമ്മുടെ ആരോഗ്യത്തിനും ഭക്ഷണത്തിൻറെ പ്രോപ്പർ ആയ ദഹനത്തിനും രോഗപ്രതിരോധ ശേഷിക്കും എല്ലാം കരളിൻറെ പങ്ക് ഒരുപക്ഷേ നിങ്ങൾക്ക് അറിയാമായിരിക്കും.. പലപ്പോഴും നമ്മളിൽ ഒരു ഇൻഫെക്ഷൻ ബാധിക്കുമ്പോൾ ഉദാഹരണത്തിന് ഇപ്പോൾ പടർന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ആയിക്കോട്ടെ.. അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പകർച്ചപ്പനികൾ ആയിക്കോട്ടെ.. നമ്മളെ ഇത് ബാധിക്കുന്ന സമയത്ത് നമ്മുടെ ശരീരം ഇതിനെ ഓവർകം ചെയ്തു വരുന്നതിന് അതായത് ഈ രോഗങ്ങളെല്ലാം തരണം ചെയ്ത് തിരിച്ച് ആരോഗ്യപരമായി വരുന്നതിന് കരളിൻറെ ആരോഗ്യത്തിന് പ്രധാന പങ്കുണ്ട്..

അതുകൊണ്ടാണ് കരൾ രോഗം ഉള്ളവർക്ക് ഒരു തരത്തിലുമുള്ള ഇൻഫെക്ഷൻ വരാൻ പാടില്ല.. ഒരു ജലദോഷം പനി പോലും അവർക്ക് ചിലപ്പോൾ മാരകമായേക്കാവുന്ന കാം എന്ന് പറയുന്നത്.. കരളിന് പലപ്പോഴും ഗുരുതരമായ രോഗങ്ങൾ ബാധിച്ചാൽ ഇത് വലിയ ലക്ഷണങ്ങൾ കാണിക്കാറില്ല.. പലപ്പോഴും എന്തെങ്കിലും ആവശ്യത്തിന് വേണ്ടി ജനറൽ ചെക്കപ്പ് അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യത്തിനായി ചെയ്യുന്ന രക്തപരിശോധനയും ടെസ്റ്റുകളിലും ആണ് കരളിന് രോഗം ഉണ്ട് എന്ന് അതായത് സിറോസിസ് രോഗത്തിന് സാധ്യത കരൾ വീക്കത്തിന് സാധ്യതയുണ്ടെന്ന് തിരിച്ചറിയപ്പെടുന്നത്..

പലതരം കാരണങ്ങൾ കൊണ്ട് കരൾവീക്കം ഒരാൾക്ക് ഉണ്ടാകാറുണ്ട്.. ഏറ്റവും പ്രധാനമായ കാരണം.. അമിതമായ മദ്യപാനമാണ്.. തുടർച്ചയായി വർഷങ്ങളോളം അമിതമായ ലെവലിൽ മദ്യം കഴിക്കുന്ന ഒരാളുടെ കരളിൻറെ ആരോഗ്യം നശിക്കുകയും അവർക്ക് കരൾവീക്കം എളുപ്പത്തിൽ പിടിപെടുകയും ചെയ്യുന്നു..

അതേപോലെ തന്നെ നമ്മുടെ കുടുംബത്തിൽ ആർക്കെങ്കിലും കരൾ വീക്കത്തിന് ഹിസ്റ്ററി ഉണ്ടെങ്കിൽ പലപ്പോഴും പാരമ്പര്യമായി പല കുടുംബങ്ങളിലും ഈ അവസ്ഥ കണ്ടു വരാറുണ്ട്.. കൂടാതെ കരളിനെ ബാധിക്കുന്ന ചില രോഗങ്ങൾ ഹെപ്പറ്റൈറ്റിസ്-ബി പോലുള്ളവ ബാധിച്ചു കഴിഞ്ഞാൽ ക്രമേണ ഇത് കരളിൻറെ ആരോഗ്യം നശിപ്പിക്കുകയും ഇത് സിറോസിസ് ലേക്ക് എത്തിക്കുകയും ചെയ്യും…