കുങ്കുമ പൂവിൻറെ യഥാർത്ഥ ഗുണങ്ങൾ എന്തെല്ലാമാണ്… കുങ്കുമപ്പൂവ് കഴിച്ചാൽ വെളുക്കുമോ… സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കാം…

പലപ്പോഴും വിദേശരാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് വരുന്ന ആളുകൾ എന്ത് വേണം എന്ന് ചോദിക്കുമ്പോൾ പറയാറുണ്ട് കുങ്കുമപ്പൂവ് കിട്ടുമെങ്കിൽ വാങ്ങിച്ചിട്ട് വരിക എന്ന്.. പലപ്പോഴും ഗർഭവധി ആയിരിക്കുന്ന സ്ത്രീകൾ കുങ്കുമപ്പൂവ് പാലിൽ ചേർത്ത് കഴിച്ചു കഴിഞ്ഞാൽ ജനിക്കുന്ന കുട്ടിക്ക് നിറം വർദ്ധിക്കും എന്ന് ഉള്ള ഒരു വിശ്വാസവും മലയാളികളുടെ ഇടയിൽ വളരെ സാധാരണയായി ഉണ്ട്.. എന്താണ് കുങ്കുമപ്പൂവ് എന്നും.. കുങ്കുമപ്പൂവ് കഴിക്കുന്നതുകൊണ്ട് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഗുണങ്ങളും ദോഷങ്ങളും.. നമ്മൾ സൗന്ദര്യവർദ്ധക ത്തിനായി കുങ്കുമപ്പൂവ് എങ്ങനെ ഉപയോഗിക്കാം എന്നും ഞാൻ വിശദീകരിക്കാം..

കുങ്കുമപ്പൂവ് എന്ന് പറയുന്നത് ഒരു ചെടിയുടെ പൂവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന stigma ആണ്..ഇത് പണ്ട് കാലത്ത് പേർഷ്യ എന്നറിയപ്പെട്ടിരുന്ന ഇറാനിൽ ആയിരുന്നു വ്യാപകമായി കൃഷി ചെയ്തിരുന്നത്.. എന്നാൽ ഇതിനെ വിപണന മൂല്യത്തെക്കുറിച്ച് ഇന്ത്യയിലും കാശ്മീരിലും സ്പെയിനിലും അതേപോലെ ഇറാനിലും എല്ലാം തന്നെ കുങ്കുമപ്പൂവ് കൃഷി ചെയ്യപ്പെടുന്നുണ്ട്.. ഇളം പിങ്ക് കളർ..

വൈലറ്റ് കളറിലുള്ള പൂവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന stigma അത് കൃഷി ചെയ്യുന്നതിനും വേർതിരിച്ചെടുക്കുന്ന അതിനുള്ള ബുദ്ധിമുട്ട് കൊണ്ട് തന്നെയാണ് ഇതിനെ എത്രത്തോളം വില വരുന്നത്.. ഇന്ന് ലോകത്ത് അറിയപ്പെടുന്ന ഏറ്റവും കൂടുതൽ വിലകൂടിയ സുഗന്ധവ്യഞ്ജനം എന്ന് പറയുന്നത് കുങ്കുമപ്പൂവുകൾ തന്നെയാണ്.. ഒറിജിനൽ കുങ്കുമപ്പൂവിന് ഏകദേശം അഞ്ച് ഗ്രാമിന് തന്നെ 2500 രൂപയോളം വില ഉണ്ട്…

എന്നാൽ അതുകൊണ്ടുതന്നെ ഇത്രയും വിലയുള്ള സുഗന്ധവ്യഞ്ജനം ആയതുകൊണ്ട് തന്നെ ഒറിജിനൽ കിട്ടുന്നതിനേക്കാൾ ഡ്യൂപ്ലിക്കേറ്റ് ആണ് ഇന്ന് ലോകത്തുള്ള പല മാർക്കറ്റുകളിലും കിട്ടുന്നത്.. കുങ്കുമപ്പൂവ് എന്ന് പറയുന്നത് നേർത്ത നാരുകൾ പോലുള്ള വസ്തുക്കൾ ആയിട്ടാണ് നമുക്ക് അവൈലബിൾ ആയിട്ടുള്ളത്.. ഇത് വെള്ളത്തിൽ കുറച്ചുനേരം ഇട്ട് വെച്ച് കഴിഞ്ഞാൽ ഇതിനകത്ത് ഉള്ള ഒരു pigmentation വെള്ളത്തിലേക്ക് അലിഞ്ഞു വരും…