നെഞ്ചിൻ്റ് പലഭാഗങ്ങളിലും ഇടയ്ക്കിടയ്ക്ക് വേദന വരുന്നതിന് കാരണം… എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

പലരും ക്ലിനിക്കിൽ വന്ന പറയാറുണ്ട് ഡോക്ടറെ എനിക്ക് നെഞ്ചിൽ ഭയങ്കര വേദനയാണ്.. പലപ്പോഴും ഈ വേദന വരുമ്പോൾ ഇത് ഹൃദയത്തിൻറെ പ്രശ്നം ആണോ എന്ന് സംശയിച്ച് ഞാൻ ഡോക്ടറെ പോയി കാണുന്നു.. എല്ലാ ടെസ്റ്റുകളും നടത്തുന്നു.. അതിലൊന്നും ഒരു കുഴപ്പവുമില്ല.. ഡോക്ടർ എനിക്ക് മരുന്നു വേദന കുറഞ്ഞു പക്ഷേ ഒരാഴ്ച കഴിഞ്ഞ് വീണ്ടും എനിക്ക് നെഞ്ചിനെ ഭാഗത്ത് വേദന.. ചിലപ്പോൾ ഈ വേദന എനിക്ക് വലതുവശത്ത് അനുഭവപ്പെടും.. ചിലപ്പോൾ ഇടതുവശത്തെ അനുഭവപ്പെടും.. ചിലപ്പോൾ ഈ വേദന കയ്യിലേക്ക് പോകുന്നത് കാണാം..

ഈ വേദന വന്നാൽ എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല.. ഞാൻ ഉറക്കത്തിൽ ഒരു പക്ഷേ അറ്റാക്ക് വന്ന് മരിച്ചു പോകുമോ എന്ന പേടിയാണ്.. സ്ത്രീ പുരുഷ ഭേദമന്യേ ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് ഇത്.. ഇതിൻറെ കാരണം എന്താണെന്ന് ഞാൻ വിശദീകരിക്കാം.. കോസ്റ്റോ കോൺഡ്രൈട്രിസ് എന്ന് വിളിക്കുന്ന ഈ അസുഖം സാധാരണ പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് കൂടുതൽ കണ്ടുവരുന്നു.. സാധാരണഗതിയിൽ ചെറുപ്പക്കാരെ കാൾ ഒരു 35 വയസ്സ് മുകളിലേക്കുള്ള ആളുകളിലാണ് ഈ അസുഖം കൂടുതലായി കണ്ടുവരുന്നത്.. എന്താണ് ഈ അസുഖം എന്ന് ഞാൻ വിശദീകരിക്കാം..

നമ്മുടെ നെഞ്ചിൻകൂട് ഉണ്ടാക്കിയിരിക്കുന്നത് പുറകിൽ നട്ടെല്ലിനെ ഭാഗത്തുനിന്നും ഇരുവശങ്ങളിലും കൂടെ മുൻപിലേക്ക് വാരിയെല്ലുകൾ വരുന്നു.. ഈ വാരിയെല്ലുകൾ നമ്മുടെ നെഞ്ചിലെ ഭാഗത്ത് നെഞ്ചിലെ എല്ല് എന്ന് വിളിക്കുന്ന ഭാഗത്തേക്ക് ഈ വാരിയെല്ലുകൾ കണക്റ്റ് ചെയ്യുന്നു.. വാരിയെല്ലുകൾ എ നമ്മുടെ നെഞ്ച് എല്ലുമായി കണക്ട് ചെയ്യുന്ന എടുത്ത് കാർട്ടിലേജ് കൾ ഉണ്ട്. കാർട്ടിലേജ് കൾ എന്ന് പറയുന്നത് ചെറിയ ഇലാസ്റ്റിക് പോലുള്ള ചെറിയ ചെറിയ കണക്ടീവ് ട്ടിഷ്യൂസ് ആണ്.. ഇത് ഉള്ളതുകൊണ്ടാണ് നമ്മൾ ശ്വാസം എടുക്കുന്ന സമയത്ത് നമ്മുടെ നെഞ്ചിൻ കൂടുകൾക്ക് വികസിക്കാനും ചുരുങ്ങാനും സാധിക്കുന്നത്..

ഈ കാർട്ടിലേജ് നെഞ്ച് എല്ല് കണക്ട് ചെയ്യുന്ന ഭാഗത്ത് വരുന്ന നീർക്കെട്ട് അഥവാ ഇൻഫ്ളമേഷൻ ആണ് നമ്മൾ കോസ്റ്റോ കോൺഡ്രൈട്ടിഴ്സ് എന്ന് പറയുന്നത്.. പല കാരണങ്ങൾ കൊണ്ട് ഇത് ഉണ്ടാകാറുണ്ട്… നമ്മൾ പതിവില്ലാതെ വെയിറ്റ് എടുത്തു തൂക്കുന്നതും.. മുതുകിൽ എന്തെങ്കിലും ഭാരം തൂക്കുന്നത്.. നെഞ്ചിൽ എന്തെങ്കിലും ക്ഷതം സംഭവിക്കുന്നതും ഇത്തരത്തിൽ നീർക്കെട്ട് ഉണ്ടാകാറുണ്ട്…