കഫം കൊണ്ടുള്ള ബുദ്ധിമുട്ട് ഇനി നിമിഷനേരം കൊണ്ട് മാറ്റാൻ ഇത് മാത്രം ചെയ്‌താൽ മതി…

കഫക്കെട്ട് കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന അസുഖമാണ്. ഇത് മൂലം മൂക്കടപ്പ് പോലുള്ള പ്രശ്നങ്ങളും, ശരിയായി ശ്വസിക്കാനുള്ള ബുദ്ധിമുട്ടും അനുഭവപെടാറുണ്ട്. പെട്ടെന്നുതന്നെ മാറ്റി ഇല്ലായെങ്കിൽ നെഞ്ചിൽ അണുബാധയുണ്ടാകും. കഫക്കെട്ട് മാറുവാൻ ആശുപത്രിയിലേക്ക് പോകുന്നതിനു മുമ്പായി നമുക്ക് ചെയ്യാനുള്ള വീട്ടുവൈദ്യംഎന്താണെന്ന് നോക്കാം.

ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിലേക്ക് 2 ടേബിൾസ്പൂൺ ചെറിയ ഉള്ളിയുടെ നീരും, ഒരു ടീസ്പൂൺ ചെറുനാരങ്ങാനീരും, രണ്ട് ടീസ്പൂൺ തേനും ചേർത്ത് യോജിപ്പിച്ച് ദിവസം മൂന്ന് നേരം വീതം കഴിക്കുക. രണ്ടാമത്തെ വഴി ഒരു കപ്പ് വെള്ളം തിളപ്പിച്ച് അതിലേക്ക് 2ടീസ്പൂൺ ചതച്ച ഇഞ്ചിയും, ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ചേർക്കുക.

ശേഷം ചെറുതായി തണുപ്പിക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് യോചിപ്പിക്കുക. ദിവസവും 3 നേരം കുടിക്കണം. ഇനി മൂന്നാമത്തെ വഴി, ഒരു കപ്പ് ചൂടുവെള്ളത്തിൽ രണ്ട് ടേബിൾസ്പൂൺ ചെറുനാരങ്ങാനീരും, രണ്ട് വെളുത്തുള്ളി അല്ലി ചതച്ചതും, അര ടീസ്പൂൺ കുരുമുളക് പൊടിയും, ഒരു നുള്ള് ഉപ്പും ചേർത്ത് യോജിപ്പിക്കുക. ദിവസവും രണ്ടു തവണ വീതം ഇത് കുടിച്ചാൽകഫക്കെട്ട് പൂർണമായി മാറുന്നതാണ്.