മെലിഞ്ഞു പോയി എന്ന് ഇനി സങ്കടപ്പെടേണ്ട… വണ്ണം വെയ്ക്കാൻ ഇത് പരീക്ഷിക്കൂ…

എന്ത് കഴിച്ചിട്ടും ശരീരംവണ്ണം വയ്ക്കാത്ത ആളുകളുണ്ട്. എന്നാൽ ഇത് പരീക്ഷിച്ചാൽ നൂറുശതമാനവും റിസൾട്ട് കിട്ടും. നാച്ചുറൽ ആയി തന്നെ എങ്ങനെ വണ്ണം വയ്ക്കാം എന്നതിനെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ഖുർആനിൽ പറഞ്ഞിട്ടുള്ള ഒരു മരുന്നാണ് ഇത്. പാതി വച്ച് നിർത്താതെ ഒരു മാസം തുടർച്ചയായി കഴിക്കണം. എന്നാലേ നമ്മൾ ഉദ്ദേശിച്ച റിസൾട്ട് കിട്ടുകയുള്ളൂ. വണ്ണം കൂട്ടാൻ മരുന്നുകൾ കഴിക്കുന്നവർക്ക് തീർച്ചയായും പാർശ്വഫലങ്ങൾ ഉണ്ടായിരിക്കും.

എന്നാൽ ഈ പറയുന്ന രീതിയിലാണ് നിങ്ങൾ ചെയ്യുന്നത് എങ്കിൽ പാർശ്വഫലങ്ങൾ ഒട്ടും തന്നെ ഉണ്ടാവില്ല. ഇതിലേക്ക് ആവശ്യമായത് ഈന്തപ്പഴവും കുക്കുമ്പറും ആണ്. കുക്കുംബറിന്റെ തൊലി യാതൊരു കാരണവശാലും കളയരുത്. ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നു. അതുപോലെ വൈറ്റമിൻ സി, കെ എന്നിവ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ് കുക്കുംബർ. ഈന്തപ്പഴവും കുക്കുമ്പറും ചേർത്ത് കഴിച്ചാൽ വണ്ണം വയ്ക്കും.

ഈന്തപഴത്തിൽ പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ്എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഒരു മാസം തുടർച്ചയായി കഴിക്കുന്നുവെങ്കിൽ ചുവന്ന രക്താണുക്കൾ വർദ്ധിപ്പിക്കുവാനും, രക്തം വർദ്ധിപ്പിക്കുവാനും ഇത് സഹായിക്കുന്നു. ശരീരത്തിന് വണ്ണം വെക്കാനുള്ള മറ്റൊരു മാർഗമാണ് നേന്ത്രക്കായ നെയ്യിലിട്ട് വറുത്ത് കഴിക്കുന്നത്. പൂർണമായും റിസൾട്ട് രണ്ടു മാർഗ്ഗങ്ങൾ ആണ് ഇവിടെ പറഞ്ഞത്.

https://youtu.be/YWazHwB14DY