വീട്ടിൽപണം നിറയണോ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി…

വീടിന്റെ നെഗറ്റീവ് ഊർജ്ജം കളയുവാനും, വീടിന് ഐശ്വര്യം നേടുവാനും പല വഴികളും ചെയ്യുന്നവരാണ് നമ്മൾ. ഇതിൽ ചില ചിട്ടവട്ടങ്ങളും, പൂജകളും,വിശ്വാസങ്ങളും ഉൾപ്പെടും.വീട്ടിൽ സമ്പത്ത് വരുവാനുള്ള വഴികൾ… ഉപ്പ് കൊണ്ട് പല നെഗറ്റീവ് ഊർജ്ജം ഒഴിവാക്കാൻ സാധിക്കും. ഉപ്പ് നിലം തുടക്കുവാനുള്ള വെള്ളത്തിൽ ചേർക്കാം. ഞായറാഴ്ച ഇത് ചെയ്യാൻ പാടില്ല. ഒരു നുള്ള് ഉപ്പ് ഒരു ഗ്ലാസിൽ ഇട്ട് വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് വെക്കുക.

മുളകൊണ്ടുള്ള ഫർണിച്ചർ വീട്ടിൽ വെച്ചാൽ ധനം വന്നു ചേരും എന്നാണ് ഐതിഹ്യം. വീടിനകത്ത് മണിപ്ലാന്റ് ചട്ടിയിലോ കുപ്പിയിലോ വയ്ക്കാം. വയ്ക്കേണ്ട ദിശ കൃത്യമായിരിക്കണം. മാവിന്റെ ഇലയും, ആലിന്റെ ഇലയും വീട്ടിൽ വയ്ക്കുന്നത് സമ്പത്ത് വർധിപ്പിക്കും. അതുപോലെ പേഴ്സിൽ പണം മടക്കി വെക്കാൻ പാടില്ല.

വീടിന്റെ വാസ്തു ദോഷങ്ങൾ നീക്കാൻ ഉദയ സൂര്യനഭിമുഖമായി ചെമ്പു പാത്രത്തിൽ വെള്ളം വയ്ക്കുക. വീടിന്റെ കന്നിമൂലയിൽ കക്കൂസോ കുളിമുറിയോ ഉണ്ടാവാൻ പാടില്ല. ബാത്റൂമിലേക്ക് കയറുമ്പോഴും, ഇറങ്ങുമ്പോഴും ഏതു കാലാണ് ആദ്യം വെക്കേണ്ടത് എന്ന് മനസ്സിലാക്കുക. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിൽ സമ്പത്ത് വന്നുചേരും.