അരിമ്പാറ, പാലുണ്ണി പൂർണ്ണമായും ഇല്ലാതാക്കണോ? ഇങ്ങനെ ചെയ്താൽ മതി…

അരിമ്പാറ,പാലുണ്ണി എന്നിവ പൂർണ്ണമായും മാറ്റിയെടുക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന പാർശ്വഫലങ്ങൾ ഇല്ലാത്ത ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. അരിമ്പാറയും,പാലുണ്ണിയും കളയാൻ ഉള്ള ഏറ്റവും നല്ല മരുന്നാണ് എരിക്കിൻകറ.ഇത് അരിമ്പാറയുടെയും പാലുണ്ണിയുടെയും മുകൾഭാഗത്ത് മാത്രം വച്ചു കൊടുക്കുക. അടുത്തതായി പച്ച ഇഞ്ചി ചുണ്ണാമ്പിൽ മുക്കി മുകളിൽ തേച്ചുകൊടുക്കാം. എരിക്കിൻകറയും പച്ച ഇഞ്ചിയും മുഖത്ത് അല്ലാതെ മറ്റു ശരീര ഭാഗങ്ങളിൽ തേക്കാം.

ചുട്ടെടുത്ത വെളുത്തുള്ളി അരിമ്പാറയുടെ മുകളിൽ വച്ചു കൊടുത്താലും ഇത് മാറ്റി എടുക്കാൻ കഴിയും. തൊലിപ്പുറത്ത് തട്ടാതെ അരിമ്പാറയുടെയും പാലുണ്ണിയുടെയും മുകളിൽ മാത്രം വെക്കാൻ ശ്രദ്ധിക്കുക. മുഖത്തിൽ അരിമ്പാറയോ പാലുണ്ണിയോ ഉണ്ടായാൽ തുളസിനീരു കൊണ്ട് അത് മാറ്റിയെടുക്കാം.

അതുപോലെ തന്നെ മുഖത്തുണ്ടാകുന്ന അരിമ്പാറ, പാലുണ്ണി മാറ്റി എടുക്കാൻ വലിയ ഉള്ളി യോ, ചെറിയ ഉള്ളിയോ ഉപയോഗിക്കാം. കൊടുവേലിയുടെ വേരും അരിമ്പാറ,പാലുണ്ണി ഇവ മാറ്റി എടുക്കാൻ സഹായിക്കും. വലിയ ചിലവുകൾ ഒന്നുമില്ലാതെ തന്നെ നമ്മളെ അലട്ടുന്ന ഈ പ്രശ്നത്തിന് നമുക്ക് തന്നെ പരിഹാരം ഉണ്ടാക്കാവുന്നതാണ്.പാർശ്വഫലങ്ങൾ ഒന്നും ഇല്ലാത്ത ഈ മാർഗങ്ങൾ പരീക്ഷിച്ചു നോക്കാവുന്നതാണ്.