തടി കുറയ്ക്കാൻ ഏറ്റവും എളുപ്പ മാർഗം.

അമിതവണ്ണമുള്ളവർക്ക് ആണ് പ്രമേഹം കൂടുതലായിട്ട് ഉണ്ടാകുന്നത്. ഒബേസിറ്റി ഈസ് എ ഷുവർ റിസ്ക് ഫാക്ടർ ഫോർ ഡയബറ്റിസ് എന്നാണ് പറയുന്നത്. അപ്പോൾ ഈ അമിതവണ്ണം സൗന്ദര്യപ്രശ്നം എന്നതിന് ഉപരി പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. പക്ഷേ വണ്ണം കുറയ്ക്കാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ട് തൂക്കം കുറയ്ക്കാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അതിനകത്ത് പലരും പരാജയപ്പെടുന്നവർ ആണ്. അതിന് നമ്മുടെ നാട്ടിലുള്ള അമിതവണ്ണമുള്ളവരെ നമുക്ക് നാല് ഗ്രൂപ്പ് ആക്കി വേണമെങ്കിൽ തരംതിരിക്കാം. ആദ്യത്തെ ഗ്രൂപ്പ്ക്കാർ അമിതവണ്ണം ഉണ്ടെങ്കിലും അവർ യാതൊന്നും ചെയ്യുന്നില്ല.

അവർ അത് കാര്യമാക്കുന്നില്ല അവർ സാധാരണപോലെ എല്ലാ ഭക്ഷണവും കഴിക്കുന്നു. പ്രത്യേകിച്ച് വ്യായാമം ഒന്നും ചെയ്യുന്നില്ല അവർക്ക് എല്ലാം വരുന്നിടത്ത് വച്ച് കാണാം എന്ന രീതിയിലാണ്. രണ്ടാമത്തേത് മറ്റൊരു കൂട്ടരുണ്ട് അവർ വണ്ണം കുറയ്ക്കാൻ വേണ്ടി ജിമ്മിൽ പോകുന്നു. അവർ അതികഠിനമായി പല വർക്കൗട്ടുകൾ ചെയ്യുന്നു പക്ഷേ അതിൽ അവർ പരാജയപ്പെടുകയാണ് ചെയ്യുന്നത്. കാരണം അമിതമായ വ്യായാമം ചെയ്ത് കഴിഞ്ഞിട്ടും അവർ വന്നുകഴിഞ്ഞാൽ കാര്യമായി ഡയറ്റ് ഒന്നും നോക്കുന്നില്ല എന്നുള്ളതാണ്.

മൂന്നാമത് ഒരു കൂട്ടർ ഉണ്ട് അവർ പട്ടിണി കിടക്കും അല്ലെങ്കിൽ ഫാസ്റ്റിംഗ് എടുക്കും അതായത് അവർ ഒരുനേരത്തെ ആഹാരം കമ്പ്ലീറ്റ് കട്ട് ചെയ്യുന്നു. അങ്ങനെ ഒരുനേരത്തെ ആഹാരം നമ്മൾ കംപ്ലീറ്റ് ആയി കട്ട് ചെയ്യുമ്പോൾ നമുക്ക് വിശപ്പ് കൂടുതലായി ആണ് അനുഭവപ്പെടുന്നത് അപ്പോൾ നമ്മൾ അടുത്ത തവണ ഭക്ഷണം കഴിക്കുമ്പോൾ കൂടുതൽ ആഹാരം കഴിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഏതെങ്കിലും തീർച്ചയായും മുഴുവനായി കാണുക.