മൈഗ്രേൻ തലവേദന അപകടം ആകുന്നത് എപ്പോൾ?

മൈഗ്രീൻ അല്ലെങ്കിൽ ചെന്നിക്കുത്ത് എന്ന് അറിയപ്പെടുന്ന തലവേദന വളരെ സർവ്വസാധാരണമായി കാണപ്പെടുന്ന ഒന്നാണ്. ലോക ജനസംഖ്യയിൽ ഏകദേശം 20 ശതമാനം ആളുകൾക്ക് ഈ മൈഗ്രെയിൻ എന്ന് പറയുന്ന അസുഖം ഉണ്ട്. എന്നാൽ മൈഗ്രേൻ സ്ട്രോക്കിന് കാരണം ആകാമോ അല്ലെങ്കിൽ മൈഗ്രെയിൻ സ്ട്രോക്കിൻ്റെ ലക്ഷണമായി കാണപ്പെടുന്നുവോ? എന്ന് പലപ്പോഴും ആളുകൾ ചോദിക്കാറുണ്ട്. എന്താണ് മൈഗ്രൈൻ? മൈഗ്രൈൻ എന്നാൽ നമ്മുടെ തലയോട്ടിയിലെ നാഡികളുടെ ഒരുതരം അലർജി ആണ്. ഉദാഹരണമായി രണ്ടുപേർ നടന്നു പോകുമ്പോൾ പെട്ടെന്ന് പൊടിപറത്തി ഒരു കാറു പോയി എന്ന് വിചാരിക്കുക.

അല്ലെങ്കിൽ ഒരു വണ്ടി പോയി പെട്ടെന്ന് ഒരു പുക ഉണ്ടായി അതിൽ ഒരു വ്യക്തി പെട്ടെന്ന് ചുമച്ച് ശ്വാസംമുട്ടലിന് വിധേയമാകുന്നു, എന്നാൽ മറ്റൊരു വ്യക്തി യാതൊരു പ്രശ്നങ്ങളുമില്ലാതെ കടന്നുപോകുന്നു. ഇതുപോലെ തന്നെ നമ്മുടെ ജീവിതത്തിൽ പല അസ്വസ്ഥതകൾക്കും പ്രശ്നങ്ങൾക്കും കാര്യങ്ങൾക്കും ഉണ്ടാകുന്ന തലയോട്ടിയിലെ ഒരു അലർജി ആണ് ശരിക്കും പറഞ്ഞാൽ മൈഗ്രെൻ. ഈ മൈഗ്രേൻ പല രീതിയിലും കാണപ്പെടാറുണ്ട്.

സാധാരണ കാണപ്പെടുന്ന മൈഗ്രേൻ ആണ് കോമൺ മൈഗ്രേൻ അതായത് സാധാരണ ചെന്നിക്കുത്ത്. വെയിൽ കൊള്ളുകയോ വിശപ്പ് കൂടുതലായി സഹിക്കുക ഉറക്കം ഉളക്കുകയോ ചെയ്തു കഴിഞ്ഞാൽ തലയുടെ ഏതെങ്കിലും ഒരു ഭാഗത്ത് വിങ്ങിപ്പൊട്ടുന്ന വേദന കൂടിക്കൂടി വന്ന് ഒരു ഇഞ്ചക്ഷൻ എടുത്ത് അത് മാറുകയും ചിലപ്പോൾ ചില ആളുകൾക്ക് ശർദ്ദി ഉണ്ടാകുകയും ചെയ്യുന്നു. പിന്നീട് കിടന്ന് ഉറങ്ങുമ്പോൾ അത് പൂർണമായി മാറുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.