നടുവേദന ഉള്ളവർക്ക് കാലിലേക്കും പടർന്നു തുടങ്ങിയോ എങ്കിൽ അത് വലിയ അപകടമാണ്.

നമ്മുടെ അടുത്ത് സാധാരണ എല്ലാവരും പരാതിപ്പെടുന്ന  ഒരു അവസ്ഥ ആണ് നടുവേദന അല്ലെങ്കിൽ  ലോ ബാക്ക് പെയിൻ എന്ന് പറയുന്നത്. നടുവേദന നമ്മുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ അനുഭവപ്പെടാത്ത ആളുകൾ വളരെ കുറവ് ആയിരിക്കും. ഈ നടുവേദനയുടെ കാരണങ്ങൾ പലത് ആണ്. പെട്ടെന്ന് ഉണ്ടാകുന്ന നടുവേദന അത് ചിലപ്പോൾ പെട്ടെന്ന് തന്നെ ശമിക്കും. മൂന്നു മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന നടുവേദന, അവയെ നമ്മൾ പ്രത്യേകം ഗൗരവപൂർവ്വം തന്നെ പരിഗണിക്കണം.

പെട്ടെന്നുണ്ടാകുന്ന നടുവേദനയ്ക്ക് പല കാരണങ്ങൾ ആണ് നമ്മുടെ മാംസപേശികൾ അല്ലെങ്കിൽ മസിൽസ് അതിനെ ബന്ധിപ്പിച്ചിരിക്കുന്ന ലിഗമെൻസ് അല്ലെങ്കിൽ ഖണ്ഡനകൾ, എന്നിവയ്ക്ക് താൽക്കാലികമായി ഉണ്ടാകുന്ന എന്തെങ്കിലും ക്ഷതം ആകാം. അതുപോലെ തന്നെ ഒരേ മൂവ്മെൻറ് അല്ലെങ്കിൽ ഒരേ ചലനം ആവർത്തിച്ച് ആവർത്തിച്ച് ചെയ്യേണ്ടിവരുമ്പോൾ നമ്മുടെ പേശികൾക്ക് ഉണ്ടാകുന്ന ക്ഷതം അതുപോലെ തന്നെ പെട്ടെന്ന് അമിതഭാരം പൊക്കൽ.

പെട്ടെന്ന് ഉള്ള ചില ചലനങ്ങൾ അഥവാ മൂവ്മെൻറ്, അതുപോലെ തന്നെ ദീർഘനേരം ശരിയല്ലാത്ത പൊസിഷനിൽ ഉള്ള ഇരുപ്പ്, കിടപ്പ് എന്നിവ അതുപോലെ തന്നെ സ്പോർട്സിൽ നിന്ന് ഉണ്ടാകുന്ന പെട്ടെന്ന് ഉണ്ടാകുന്ന ആഘാതങ്ങൾ അഥവാ ഡെയിഞ്ചർ ഇവ എല്ലാം നടുവേദനയ്ക്ക് കാരണമാകും. ഇവ പലപ്പോഴും ആന്തരികമായി വലിയ പ്രശ്നങ്ങൾ ഉണ്ടാക്കി കൊള്ളണമെന്നില്ല. ആവശ്യമായ സമയത്തോളം വിശ്രമിച്ചാൽ തന്നെ മാറുന്നത് ആണ് മിക്കതും. ചിലവ ആകട്ടെ ചില ബാഹ്യ പ്രയോഗങ്ങൾ തൊലിപ്പുറത്ത് ചെയ്യുന്ന ചെറിയ ചെറിയ ചുടുവെപ്പ്, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.