കിടന്ന് ഉടൻതന്നെ ഉറങ്ങാൻ ഇങ്ങനെ ചെയ്താൽ മതി. ആറ് സിമ്പിൾ ടെക്നിക്കുകൾ. വിശദമായി അറിയുക.

കിടന്നാൽ വളരെ പെട്ടെന്ന് ഉറക്കം വരുന്നില്ല ഇത് സ്ത്രീ പുരുഷ ഭേദമന്യേ പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. പഠനങ്ങൾ പറയുന്നത് നൂറുപേരെ നോക്കി കഴിഞ്ഞാൽ അതിൻ്റേ അകത്ത് 25 പേർക്കും ശരിയായ ഉറക്കം കിട്ടുന്നില്ല എന്നതാണ്. രാത്രി കിടന്നു കഴിഞ്ഞാൽ പലപ്പോഴും ചിന്തിക്കുന്നത് ഉറക്കത്തെക്കുറിച്ച് ആയിരിക്കും പക്ഷേ ഉറക്കം വരുന്നില്ല. ഒരുപാട് നേരം തിരിഞ്ഞും മറിഞ്ഞും കിടന്നാലേ ഉറക്കം വരുകയുള്ളൂ. ഈ സാഹചര്യത്തിൽ എങ്ങനെ ശരിക്കും ഉറക്കം കിട്ടും എന്നതിനെ കുറിച്ച് വിശദീകരിക്കാം.

പലരും ഡോക്ടർമാരോട് സംശയം ചോദിക്കുന്നത് ആണ് രാത്രി ഉറക്കം കിട്ടിയില്ല എന്ന് ഉണ്ടെങ്കിൽ ഉച്ചയ്ക്ക് ഞാൻ കിടന്നുറങ്ങിയാൽ പോരെ എന്ന് ചോദിക്കാറുണ്ട്. യഥാർത്ഥത്തിൽ നമ്മൾ മനുഷ്യർ എന്നുപറയുന്നത് പകൽ ജോലി ചെയ്ത് രാത്രി ഉറങ്ങുന്ന ടൈപ്പ് ജീവികൾ ആണ്. നമ്മുടെ തലച്ചോറും നമ്മുടെ ശരീരവും അത് അനുസരിച്ച് ആണ് സെറ്റ് ചെയ്തിട്ടുള്ളത്. രാത്രിയിൽ ഉണർന്നിരിക്കുന്ന ഒരുപാട് ജീവികളുണ്ട് ഇപ്പോൾ വവ്വാൽ ഉണ്ട് അതുപോലെ മൂങ്ങ ഉണ്ട്. ഇവർ രാത്രി വളരെ ആക്ടീവ് ആയിരിക്കും പകൽ കിടന്നുറങ്ങും.

ഇത് നേരെ ഓപ്പോസിറ്റ് ആക്കിയാൽ അതായത് പകൽ അവരെ ഉറങ്ങാൻ അനുവദിക്കാതെ ഇരുന്നാൽ ക്രമേണ അവർ നശിച്ചു പോകുന്നത് ആയി കാണാം. ഇതേ അവസ്ഥ തന്നെയാണ് മനുഷ്യനും മനുഷ്യൻ രാത്രി കൃത്യസമയത്ത് കൃത്യമായി ഉറങ്ങുക എന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തെയും തലച്ചോറിനെയും പ്രവർത്തനത്തിന് ഏറ്റവും നല്ലതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.