ആർത്തവം ക്രമം തെറ്റിയോ? അത് അപകടം ആകുന്നത് എപ്പോൾ?

മനസികമായും ശാരീരികമായും സ്ത്രീകളിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു വിഷയത്തെക്കുറിച്ച് ആണ് ഞാൻ ഇന്ന് ഇവിടെ നിങ്ങൾക്ക് മുൻപിൽ സംസാരിക്കാൻ പോകുന്നത്. ആർത്തവം തുടങ്ങിയ കുട്ടികൾ മുതൽ ആർത്തവം നിൽക്കാൻ ആയ സ്ത്രീകൾ വരെ വളരെ പ്രയാസത്തോടെ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു അസുഖമാണ് ആർത്തവത്തിലെ ക്രമ കേടുകൾ. ആർത്തവത്തിലെ ക്രമക്കേടുകൾ എന്ന് പറയുമ്പോൾ പല സ്ത്രീകളും വന്ന് പറയുന്നത് ഡോക്ടറെ മെൻസസ് ആയിട്ട് മൂന്നുമാസമായി നാലുമാസമായി അല്ലെങ്കിൽ ആറുമാസമായി മെൻസസ് ഒരു മാസത്തിൽ രണ്ട് തവണ ഉണ്ടാകുന്നു.

അല്ലെങ്കിൽ രക്തത്തിന് അളവ് വളരെ കുറവാണ് അല്ലെങ്കിൽ കൂടുതൽ ആയി ബ്ലീഡിങ് ഉണ്ടാകുന്നു അല്ലെങ്കിൽ ശക്തമായ വയറുവേദന മെൻസസ് സമയത്ത് ഉണ്ടാകുന്നു ഇങ്ങനെ പല തരത്തിലായിരിക്കും പ്രശ്നങ്ങൾ. എന്താണ് ശരിയായ ആർത്തവ ക്രമം? ഇപ്പോൾ സാധാരണയായി 12 13 വയസ് മുതൽ ആർത്തവം തുടങ്ങി കാണുന്നുണ്ട് എന്നാൽ ഈ ആർത്തവം 40 മുതൽ 45 വയസ്സ് വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.നോർമൽ മെൻസസ് എന്നു പറയുമ്പോൾ ഓരോ 28 ദിവസം കൂടുമ്പോഴും മനസ്സ് ആകുക എന്ന് പറയുന്നത് ആണ്.

എന്നാൽ ഇത് വളരെ കറക്റ്റ് ആയി 28 ദിവസം കൂടുമ്പോൾ മെൻസസ് ആവുക എന്നത് വളരെ ചുരുക്കം ആളുകളിൽ മാത്രമേ ഉണ്ടാകുന്നുള്ളൂ. മറ്റുള്ളവരിൽ എല്ലാമാസവും രണ്ടുമൂന്നു ദിവസം അല്ലെങ്കിൽ ഒരാഴ്ചയോ ഒക്കെ ബാക്കിൽ ആയോ അല്ലെങ്കിൽ മുന്നിൽ ആയോ വരാറുണ്ട്. എന്നാൽ ഇതൊന്നും വലിയ പ്രശ്നമുള്ള കാര്യമല്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.