ലക്ഷ്മി തരു എന്ന ഈ ചെടിയെ അടുത്തറിഞ്ഞാൽ.

വലിയ പാരിസ്ഥിതിക മൂല്യമുള്ള ഒരു ചെടി ആണ് ലക്ഷ്മി തരൂ. ഇതിൻറെ ദർശനം തന്നെ ആശ്വാസം പകരും. പാഴ്നിലങ്ങൾ പുഷ്ടി ഉള്ളത് ആക്കാൻ ഈ വൃക്ഷത്തിന് കഴിവുണ്ട്. മണ്ണ് സംരക്ഷണവും ജല സംരക്ഷണവും ഒരുപോലെ നിർവഹിക്കുന്ന ലക്ഷ്മി തരു ക്യാൻസർ രോഗങ്ങൾക്ക് ആശ്വാസം പകരുമെന്ന വാർത്തകളെ തുടർന്ന് ലക്ഷ്മി തരൂ എന്നാ നിത്യഹരിത വൃക്ഷത്തിന് കേരളത്തിലും ആരാധകർ ഏറുന്നു. 1960-കളിൽ ഇന്ത്യൻ കാർഷിക കൗൺസിലിന് കീഴിലുള്ള നാഷണൽ ബ്യൂറോ ഓഫ് പ്ലാൻറ് റിസോഴ്സിൻറെ മഹാരാഷ്ട്രയിലെ അമരാവതി കേന്ദ്രമാണ് ഈ വൃക്ഷത്തെ ഇന്ത്യയിലെക്ക് കൊണ്ട് വന്നത്. ബാംഗ്ലൂർ കാർഷിക സർവ്വകലാശാലയിൽ നടത്തിയ ദീർഘകാലത്തെ ഗവേഷണമാണ് ഈ വൃക്ഷത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരിക ഉണ്ടായത്.

എണ്ണ വൃക്ഷം സ്വർഗ്ഗീയ വൃക്ഷം അഥവാ പാരഡൈസ് ട്രീ എന്നൊക്കെ ഉള്ള പല പേരുകളിൽ ആണ് ഈ വൃക്ഷം അറിയപ്പെടുന്നത്. മഹാരാഷ്ട്ര ഗുജറാത്ത് തമിഴ്നാട് കർണാടക രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ലക്ഷ്മിതരു വ്യാപകമായി നട്ട് പരിപാലിക്കുന്നുണ്ട്. ഇന്നത്തെ വീഡിയോ ലക്ഷ്മിതരു എന്ന വൃക്ഷത്തെ കുറിച്ചും ഇതിൻറെ ഉപയോഗങ്ങളെ കുറിച്ചുമൊക്കെ ആണ്. ജീവന കലയുടെ ആചാര്യനായ പണ്ഡിറ്റ് ശ്രീ ശ്രീ രവിശങ്കർ ആണ് ഈ വൃക്ഷത്തിന് ലക്ഷ്മിതരു എന്ന പേര് നൽകുന്നത്.

ശ്രീ ശ്രീ രവിശങ്കർ ആണ് ഈ അത്ഭുത ഔഷധ വൃക്ഷത്തിന് ഈ അടുത്ത കാലത്ത് വലിയ തോതിലുള്ള പ്രചാരം നൽകിയത്. ക്യാൻസർ രോഗത്തെ ഭേദമാക്കുവാൻ പ്രതിരോധിക്കാനുള്ള ലക്ഷ്മി തരുവിൻറെ കഴിവിനെ കുറിച്ച് വാർത്താമാധ്യമങ്ങളിൽ നിരവധി ലേഖനങ്ങൾ വരുക ഉണ്ടായി കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.