നിങ്ങൾക്ക് കുടവയർ കുറയ്ക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഈ 5 കാര്യങ്ങൾ ചെയ്താൽ മതി.

കുടവയർ കുറച്ചു നിർത്തുക എന്നത് ഒരു ആരോഗ്യപ്രശ്നം മാത്രമല്ല പലപ്പോഴും അത് നമ്മുടെ ഒരു സൗന്ദര്യപ്രശ്നം കൂടെ ആണ്. പലപ്പോഴും സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പരുതിക്ക് മുകളിൽ വയർ ഉണ്ടെങ്കിൽ അത് അവരുടെ തന്നെ ഒരു ആത്മവിശ്വാസത്തിനു ഒരുപാട് കോട്ടം തട്ടാറുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് സോഷ്യൽ മീഡിയയിൽ നോക്കിയാലും നമ്മുടെ സമൂഹത്തിൽ നോക്കിയാലും T V യിൽ നോക്കിയാലും എല്ലാം തന്നെ കുടവയർ കുറയ്ക്കാൻ ഉള്ള മാർഗങ്ങളും പരസ്യങ്ങളും ആണ് ഏറ്റവും കൂടുതൽ ആയി ഉള്ളത്.

എന്താണ് ഈ കുടവയർ? നമ്മുടെ വയറിൻ്റെ അകത്ത് ഏറ്റവും കൂടുതൽ ആയി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് നമ്മെ കുടവയർ എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നത്. പലപ്പോഴും നമ്മൾ ഇത് കാണുമ്പോൾ വിചാരിക്കുക വയറിനു പുറത്ത് നന്നായി തിക്ക് ആയി അടിഞ്ഞു കൂടുന്ന കൊഴുപ്പ് ആണ് കുടവയർ എന്നാണ്. എന്നാൽ യഥാർത്ഥത്തിൽ ഇത് അല്ല. വയറിലെ മസിലുകൾ തന്നെ പല ലയർ ആയിട്ട് ഉണ്ട്. ഈ വയറിനു പുറത്ത് കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുണ്ട്.

നിങ്ങൾക്ക് അറിയാം നമ്മുടെ ശരീരത്തിൽ എല്ലാം തന്നെ നമ്മുടെ സ്കിന്നിന് തൊട്ടുതാഴെയായി കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുണ്ട്. അൽപ്പം വണ്ണം ഉള്ളവരിൽ നോക്കിയാലറിയാം, വയറിൻറെ ഇരുവശങ്ങളിലും കൊഴുപ്പടിഞ്ഞു കൂടിയിട്ടുണ്ട്. ഇത് അല്ല കുടവയർ എന്ന് പറയുന്നത് ഈ ഭാഗത്ത് അടിഞ്ഞുകൂടിയിട്ടുള്ള കൊഴുപ്പിന് പെരിഫറൽ ഫാറ്റ് എന്ന് പറയും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.