ചുമലിലും പുറത്തും നിതംബത്തിലും മണൽവാരി ഇട്ടപോലെ കുരുക്കൾ. പരുപരപ്പ്. എന്ത് തരം രോഗമാണ് ഇത്? ഇതിനുള്ള പരിഹാരം?

സ്ത്രീകളിലും പുരുഷൻമാരിലും പ്രത്യേകിച്ച് ചെറുപ്പക്കാരിൽ വളരെ കോമൺ ആയി കാണുന്ന പ്രശ്നമാണ് കൈകളിലും മുതുകിൻ്റെ ഭാഗത്ത് അതായത് കഴുത്തിന് പുറകിലുള്ള ഭാഗത്തും ബാക്കിലും ബട്ടക്സിൻറെ അതായത് നിതംബത്തിൻ്റെ ഭാഗത്തും സ്കിന് വളരെ റഫ് ആയിട്ട് അതായത് ഒരു കുരുകുരിപ്പ് ആയിട്ട് ചെറിയ കുരുക്കൾ പോലെ കാണുന്ന അവസ്ഥ, പലരും ഇത് മുഖക്കുരു പോലെ ശരീരത്തിലെത്തുന്ന കുരുക്കളാണ് എന്ന് കരുതുന്നു. പക്ഷേ നമ്മൾ കൈ വെച്ച് തടവി നോക്കിയാൽ ചെറിയ കുരുക്കൾ പോലെ വളരെ റഫ് ആയിട്ട് നമ്മൾ ഈ മണൽ വാരിയിട്ട പോലെ കുരുക്കൾ കാണുന്ന അവസ്ഥ.

ചിലർക്ക് അല്പം ചുകപ്പ് നിറം കാണും ചിലർക്ക് നിറം ഒന്നും കാണത്തില്ല സ്കിൻ നിറമായിരിക്കും കറുത്ത നിറത്തിലായിരിക്കും ഈ കുരുക്കൾ കാണുന്നത്. പലപ്പോഴും പൊതുസ്ഥലത്ത് വച്ച് പ്രത്യേകിച്ച് പയ്യൻമാർക്ക് ഷർട്ട് അഴിക്കാൻ പറഞ്ഞാൽ അവർ അഴിക്കില്ല കാരണം മുതുകിൽ നിറയെ ഇത്തരത്തിലുള്ള കുരുക്കൾ ആയിരിക്കും. പെൺകുട്ടികളാണെങ്കിൽ അവർ പലപ്പോഴും താഴേക്ക് കൈകൾ മറച്ചിട്ടു.

കാരണം കൈകളുടെ ഇരുവശത്തും ഇത്തരം കുരുക്കൾ കാണുന്നു അതുകൊണ്ട് അവർക്ക് കൈ മറക്കുന്ന ഉടുപ്പുകൾ മാത്രമേ ഇടാൻ പറ്റുന്നുള്ളു. ഇത് വളരെ കോമൺ ആയി കാണുന്ന ഒരു അവസ്ഥയാണ്. പലപ്പോഴും പലർക്കും പ്രത്യേകിച്ച് ഇന്നത്തെ യുവാക്കളിൽ നിതംബത്തിൻ്റെ ഭാഗത്ത് അതായത് ബട്ടക്സിൻ്റെ ഭാഗത്ത് മാർദവം ഉണ്ടാകില്ല. അവിടെ കൈവെച്ച് തടവിയാൽ ചെറിയ കുരുക്കൾ ആയിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങളെ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.