വാട്ടർ ഫാസ്റ്റിംഗ് അത്ഭുത ഗുണങ്ങൾ എന്തെല്ലാം? എങ്ങനെ ചെയ്യണം? എന്തെല്ലാമാണ് സൈഡ് എഫക്റ്റ്?

നമ്മുടെ ശരീര ഭാരം കുറയ്ക്കുന്നതിനും അതുപോലെ നമ്മുടെ മെറ്റബോളിസം വ്യത്യാസപെടുത്തുന്നതിനും പലതരത്തിലുള്ള ക്രോണിക് രോഗങ്ങളെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനും വേണ്ടി ഫാസ്റ്റിംഗ് ചെയ്യുന്ന അല്ലെങ്കിൽ ഉപവാസം ചെയ്യുന്ന ഒത്തിരി പേര് ഉണ്ട്. പലരും പല തരത്തിലുള്ള ഫാസ്റ്റിംഗ് ചെയ്യാറുണ്ട്. ഞാൻ തന്നെ പലതും വിശദീകരിച്ചിട്ടുണ്ട്. ഇപ്പോൾ സാധാരണ ചെയ്യുന്ന ഡ്രൈ ഫാസ്റ്റിംഗ്, മുസ്ലിം സഹോദരങ്ങൾ എടുക്കുന്ന നോമ്പ് ഇല്ലേ അത് ഡ്രൈ ഫാസ്റ്റിംഗ് ആണ്.

അത് അല്ലാതെ വെള്ളം കുടിച്ചു കൊണ്ട് ചെയ്യുന്നത് ആണ് വെറ്റ് ഫാസ്റ്റിംഗ് നമ്മൾ വാട്ടർ ഫാസ്റ്റിംഗ് എന്ന് പറയുന്ന ഫാസ്റ്റിംഗ് ഉണ്ട് അത് അല്ലാതെ ഇൻറർമിറ്റഡ് ഫാസ്റ്റിംഗ്, ഞാൻ തന്നെ ഇതിനു മുമ്പ് 2 വീഡിയോ ഇൻറർമിറ്റഡ് ഫാസ്റ്റിംഗ് എന്നതിനെക്കുറിച്ച് ചെയ്തിട്ടുണ്ട്. ഇതിൻറെ ഇടയിൽ ഒരുപാടുപേർ എന്നോട് ചോദിച്ചിരുന്നു ഈ വാട്ടർ ഫാസ്റ്റിംഗ് എന്ത് ആണ്? ഇതിൻറെ ഗുണങ്ങൾ എന്താണ്? ഇത് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണ്? ഇന്ന് സോഷ്യൽ മീഡിയയിൽ വാട്ടർ ഫാസ്റ്റിംഗിനെ പറ്റി നോക്കിക്കഴിഞ്ഞാൽ ഒരുപാട് പേർ പല അഭിപ്രായങ്ങളാണ് ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്.

മലയാളികൾ തന്നെ പലരും വാട്ടർ ഫാസ്റ്റിംഗ് ചെയ്യാറുണ്ട്. ചിലർക്ക് അതുകൊണ്ട് ചില അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഈ വാട്ടർ ഫാസ്റ്റിംഗ് എന്താണ് എന്നും, എങ്ങനെ ആണ് വാട്ടർ ഫാസ്റ്റിംഗ് ചെയ്യേണ്ടത് എന്നും, ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം എന്നും ചെയ്യുമ്പോൾ ഉണ്ടാകാൻ സാധ്യത ഉള്ള സൈഡ് എഫക്ട് എന്തെല്ലാം ആണ് എന്നും വിശദീകരിക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.