കൊളസ്ട്രോൾ ഈ അളവിനെ മരുന്ന് വേണോ? കൊളസ്ട്രോൾ മരുന്ന് കഴിച്ച് തുടങ്ങേണ്ടത് എപ്പോൾ?

കുറച്ചു ദിവസങ്ങൾക്കു മുമ്പ് 26 വയസ്സുള്ള ഒരു യുവാവ് ക്ലിനിക്കിൽ എന്നെ കാണാൻ വന്നു. അദ്ദേഹം എന്നെ കാണാൻ വന്നത് മൂക്കൊലിപ്പും അലർജി മൂലം വിഷമിക്കുന്നത് കൊണ്ട് അതിൻറെ ഒരു ട്രീറ്റ്മെൻറ്നു വേണ്ടിയാണ്. പക്ഷേ അദ്ദേഹം ഏതൊക്കെ മരുന്നുകൾ കഴിക്കുന്നുണ്ട് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം കൊളസ്ട്രോളിന് കുറച്ചുനാളുകളായി കണ്ടിന്യൂസ് ആയി മരുന്ന് കഴിക്കുന്നുണ്ട്. അദ്ദേഹത്തിൻറെ കൊളസ്ട്രോളിന് ഹിസ്റ്ററി ഞാൻ ചോദിച്ചപ്പോൾ അദ്ദേഹത്തിന് ടോട്ടൽ കൊളസ്ട്രോൾ 230 ഉള്ളൂ. അദ്ദേഹം അത് അറിഞ്ഞപ്പോൾ ഒരു ഡോക്ടറെ പോയി കാണിച്ചു ഡോക്ടർ അപ്പോൾ പറഞ്ഞു ഇതിന് ഇപ്പോൾ തൽക്കാലം മരുന്നൊന്നും വേണ്ട നിങ്ങൾ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും നിയന്ത്രിച്ചാൽ മതി.

പക്ഷേ ഇദ്ദേഹത്തിന് ഒരു ടെൻഷൻ ഉള്ള ആളാണ്. ഒരു പെർഫക്ഷനിസ്റ്റ് ആണ്. അദ്ദേഹം പറഞ്ഞു അത് പോരാ ഡോക്ടറെ എനിക്ക് കൊളസ്ട്രോൾ കൂടുതലാണ് എനിക്ക് അതിൻറെ പേരിൽ ടെൻഷൻ കൂടുതലായി വരും അതുകൊണ്ട് ഡോക്ടർ എനിക്ക് കൊളസ്ട്രോളിന് മരുന്ന് തരണം അങ്ങനെ അദ്ദേഹം ഇപ്പോൾ മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ഒരാളുടെ മാത്രം അവസ്ഥ അല്ല കേട്ടോ.

നമ്മുടെ സമൂഹത്തിൽ ഉള്ള കുറച്ചു പേര് ഇതുപോലെ ഇടയ്ക്കിടയ്ക്ക് പോയി കൊളസ്ട്രോൾ പരിശോധിച്ച് കൊളസ്ട്രോളിൻ്റേ ഏതെങ്കിലുമൊരു പരാമീറ്റർ ഒരു അല്പം കൂടുതലാണെങ്കിൽ ഉടനെ ഡോക്ടറെ പോയി കണ്ടു മരുന്ന് എഴുതി വാങ്ങിക്കും. ഡോക്ടർമാർ ഒരുപക്ഷേ മരുന്ന് വേണ്ട എന്ന് പറയും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക