ഗർഭാശയ മുഴയുടെ ഈ മൂന്നു ലക്ഷണങ്ങൾ വന്നാൽ സൂക്ഷിക്കുക.

ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കാൻ ഉദ്ദേശിക്കുന്നത് സ്ത്രീകളിൽ ഏറ്റവും കോമൺ ആയി കാണുന്ന യൂട്രസിൻ്റെ പത്തോളജിയെ പറ്റി ആണ്. ഫൈബ്രോയിഡ് യൂട്രസ്, ഏറ്റവുമധികം സ്ത്രീകളിൽ ഏകദേശം 50 ശതമാനം സ്ത്രീകളിൽ കണ്ടുവരുന്ന ഗർഭപാത്രത്തിലെ മുഴ ആണ് ഫൈബ്രോയ്ഡ് മുഴകൾ. ഇത് അൾട്രാ സൗണ്ട് സ്കാൻ ചെയ്യുമ്പോൾ ഏകദേശം 70 ശതമാനം സ്ത്രീകളിൽ തന്നെ പ്രത്യേകിച്ച് 20 മുതൽ 50 വരെ പ്രായമുള്ള സ്ത്രീകൾ കോമൺ ആയി കണ്ടു വരുന്ന ഒരു അസുഖമാണ്. ഇതിൽ തന്നെ അധികവും 35 മുതൽ 45 വയസ്സ് വരെയുള്ള സ്ത്രീകളിലാണ് അധികമായി കണ്ടുവരുന്നത്.

ഏറ്റവും ആദ്യം നമ്മുടെ മനസ്സിലേക്ക് വരുന്നത് എന്താണ് ഇതിന് കാരണമെന്നാണ്. ഇതിന് കാരണം ഒരു ഒറ്റ കാരണമായി കണ്ടുപിടിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. എന്നിരുന്നാലും കുട്ടികളില്ലാത്ത സ്ത്രീകളിലും അമിതവണ്ണമുള്ള സ്ത്രീകളിലും അതിനോട് അനുബന്ധിച്ച് തന്നെ വീട്ടിലെ പാരമ്പര്യത്തിന് ഭാഗമായും കണ്ടുവരുന്ന മുഴകളാണ് ഫൈബ്രോയ്ഡ് മുഴകൾ. അത് യൂട്രസിന് അഥവാ ഗർഭപാത്രത്തിലെ മാംസ പേശിയിൽ നിന്ന് ഉൽഭവിച്ച് അതിൻറെ ഉള്ള മുതൽ അതിൻറെ ബുദ്ധിയുടെ പുറംഭാഗം വരെ ഉണ്ടാകാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.

50% സ്ത്രീകളിലും ഒരു സിംട്ടവും ഇല്ലാതെ തന്നെ ഇത് ഉണ്ടാകാം. 50 ശതമാനം സ്ത്രീകളിലും ഒരു സിംട്ടവും തന്നെ ഇല്ലാതെ ഈ മുഴ സ്കാൻ ചെയ്യുമ്പോൾ കണ്ടുപിടിക്കുക എന്നത് ഇപ്പോൾ ഉള്ള ഒരു പ്രത്യേകത ആണ്. ബാക്കി 50 ശതമാനം സ്ത്രീകളിലും ചിലപ്പോൾ സിംട്ടംസ് കണ്ടേക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.