ഫാറ്റിലിവർ വരാതിരിക്കാൻ ഈ കാര്യങ്ങൾ സൂക്ഷിക്കുക.

മറ്റ് പല കാര്യങ്ങൾക്ക് വേണ്ടി വയറ് സ്കാൻ ചെയ്യുമ്പോൾ അല്ലെങ്കിൽ വേറെ വല്ല ആവശ്യങ്ങൾക്ക് വേണ്ടി രക്തം പരിശോധിക്കുമ്പോൾ എപ്പോഴും പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണ് ഫാറ്റിലിവർ ഉണ്ട്. എന്താണ് ഈ ഫാറ്റി ലിവർ? പണ്ട് കാലത്ത് ഒന്നും അധികം കേട്ടുകേൾവി ഇല്ലാത്ത എന്നാൽ ഇന്ന് വളരെ സാധാരണ ആയി ധാരാളം കേൾക്കുന്ന ഒരു പ്രയോഗവും കൂടി ആണ്. അതുപോലെ പണ്ട് ഒരുതരം സിറോസിസ് വന്നിട്ട് ഒരാൾ മരിക്കുക അല്ലെങ്കിൽ സിറോസിസ് രോഗം ഒരാൾക്ക് വന്നു അല്ലെങ്കിൽ കരൾ സംബന്ധമായ എന്ത് രോഗം വന്നാലും ആദ്യം നമ്മൾ ചോദിക്കുന്ന ചോദ്യം അല്ല, നല്ല വെള്ളമടി ആയിരുന്നു അല്ലേ? എന്ന് ആണ്.

എപ്പോഴും മദ്യപാനം അതുപോലെ കരൾ രോഗം ഇവയെ രണ്ടും നമ്മളൊന്നായി ആണ് കണ്ടു കൊണ്ടിരുന്നത് പക്ഷേ ഇപ്പോൾ കുറച്ചുകാലമായി ഒത്തിരി ആളുകൾ സിറോസിസ് വന്നിട്ട് അല്ലെങ്കിൽ കരൾ രോഗം വന്നിട്ട് മരണപ്പെട്ട കൊണ്ടിരിക്കുന്നു, മദ്യം എന്ന് പറയുന്ന സാധനം ജീവിതത്തിൽ തൊടാത്ത ആളുകൾക്ക് വന്നു കൊണ്ടിരിക്കുന്നു. അത് എന്തുകൊണ്ട് ആണ് എന്ന് ഉള്ള ഒരു ചോദ്യം ഇപ്പോൾ വളരെ സാധാരണയായി കേൾക്കുന്നത് ആണ്.

അപ്പോൾ ഈ ഒരു സാഹചര്യത്തിലാണ് നമ്മൾ എന്താണ് ഫാറ്റി ലിവർ എന്താണ് ആളുകൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് അറിയേണ്ടത്. അപ്പോൾ ഇതിനെ സാധാരണ പറയുക നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്ന് ആണ്. മദ്യം കഴിക്കാത്ത ഒരാൾക്ക് ലിവറിൽ വരുന്ന മാറ്റങ്ങൾ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക