ശരീരത്തിലെ പല ഭാഗങ്ങളിലും വേദന മാറാൻ.

സന്ധിവാതത്തിലെ ന്യൂനത ചികിത്സ രീതികളാണ് നാം ചർച്ച ചെയ്യാൻ പോകുന്നത്. ആദ്യമായി സന്ധിവാതം എന്തൊക്കെയാണ് ഇത് വരാനുള്ള കാരണങ്ങൾ എന്നതിനെക്കുറിച്ച് വളരെ ലഘുവായ രീതിയിൽ പൊതുജനങ്ങൾക്ക് ഉപകരിക്കുന്ന രീതിയിലുള്ള അവതരണം നമുക്ക് കേൾക്കാം. സന്ധിവാദം വളരെ കോമൺ ആയി കാണപ്പെടുന്ന ഒരു അസുഖമാണ്. ഇപ്പോൾ ഒരു 40 വയസ്സ് മുതലുള്ള ആളുകളിൽ തന്നെ ഇത് കണ്ട് വരുന്നുണ്ട്. അതിൽ ഏറ്റവും കോമൺ ആയി ഇപ്പോൾ കണ്ട് വരുന്നത് ഏറ്റവും കൂടുതൽ സർജറി ഒക്കെ ചെയ്യുന്ന പ്രൈമറി ഓസ്റ്റു ആർത്രൈറ്റിസ് എന്ന് പറയും അതായത് ഡിജെനറേറ്റീവ് ഓസ്റ്റു ആർത്രൈറ്റിസ്.

ഇത് പ്രായം ഒരുപാട് കൂടുന്തോറും മുട്ടിന് ഒത്തിരി യൂസേജ് വരുന്നത് മൂലമുണ്ടാകുന്ന തേയ്മാനമാണ്. അത് ഇപ്പോൾ ഓൾ മോസ്റ്റ് എല്ലാ ആളുകൾക്കും ഒരു പ്രായം കഴിഞ്ഞു കഴിഞ്ഞാൽ ഉണ്ടാകുന്ന അസുഖമാണ്. അതിന് പ്രധാന കാരണങ്ങൾ എന്താണ് എന്ന് വെച്ചാൽ പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുള്ളത് കുറെയൊക്കെ അത് പാരമ്പര്യമായി വരാറുണ്ട് പിന്നെ നമ്മൾ ചെയ്യുന്ന ജോലികൾ അതിൽ സ്ത്രീകൾക്കാണ് കൂടുതൽ കാണാറുള്ളത്.

സ്ത്രീകൾ പുറത്ത് ഒന്നും പോയി ജോലി എടുക്കുന്നില്ലെങ്കിലും വീട്ടിൽ തന്നെ ഒരുപാട് ജോലികൾ അവർ മുട്ടുമടക്കി ഇരുന്നിട്ടുള്ള ജോലികളും കോണി കയറി ഇറങ്ങിയിട്ടുള്ള ജോലികളും ചെയ്യുന്നതുകൊണ്ടു തന്നെ കൂടുതൽ ഇത് സ്ത്രീകളിലാണ് കാണപ്പെടുന്നത്. പിന്നെ അമിതവണ്ണമുള്ള ആളുകൾക്കും, പിന്നെ പല ആളുകളുടെയും ജോലി ഭാരങ്ങൾ മൂലം ഒരുപാട് വെയിറ്റ് എടുത്തിട്ട് ഉള്ള ജോലികൾ എന്നിവ എല്ലാം ഇതിന് കാരണമാകും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.